നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 9)

ഭാഗം - 8 നമുക്ക് ഒരു ഫാസ്റ്റ് ഫോവേഡ് അടിച്ചു 2017ലേക്ക് പോകാം. തോമസ് ക്രിസ്റ്റീനയുടെ വാക്കുകൾ കേട്ട് നിരാശനായി ഹോട്ടൽ ഹിൽസൈഡ് വിട്ട് ഇറങ്ങിയിട്ട് വർഷം 5 കഴിഞ്ഞു. വർഷം ഇത്ര കഴിഞ്ഞിട്ടും ചില കാര്യങ്ങൾ ഇപ്പോഴും പഴയത് പോലെ തന്നെയാണ് - ഡോളറിന്റെ മൂല്യം രൂപയേക്കാൾ കൂടി തന്നെ നിൽക്കുന്നു, പാകിസ്ഥാൻ ഇന്ത്യയെ ഇടയ്ക്ക് ഇടയ്ക്ക് ചൊറിയുന്നുണ്ട്, ചൈന ഡ്യുപ്ലിക്കേറ്റ് സാധനങ്ങൾ തച്ചിനിരുന്നു ഉണ്ടാക്കുന്നുണ്ട്, നോർത്ത് കൊറിയയും അമേരിക്കയും ഇപ്പൊ യുദ്ധം ചെയ്യും എന്ന്... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 8)

ഭാഗം - 7 ഒരു ആമുഖത്തിന്റെയും വളച്ചുക്കെട്ടലില്ലാതെ കാര്യം അവതരിപ്പിക്കാൻ ആണ് നന്ദിനി തീരുമാനിച്ചത് എങ്കിലും ക്രിസ്റ്റീനയുടെ ചോദ്യ ഭാവം ഉൾക്കൊണ്ട മുഖം കണ്ടപ്പോൾ തന്നെ നന്ദിനിയുടെ സകല ധൈര്യവും ചോർന്നു പോയി. താൻ ചെയ്യാൻ പോകുന്നതും ചോദിക്കാൻ പോകുന്നതുമായ കാര്യങ്ങൾ കൊണ്ട് ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ആലോചിച്ചപ്പോൾ തന്നെ അവളുടെ ഉള്ളൊന്നു ആളി. എങ്കിലും ധൈര്യം സംഭരിച്ചു നന്ദിനി ക്രിസ്റ്റീനയെ ബെഡ്‌ഡിൽ പിടിച്ചിരുത്തി, ഡ്രസിങ് ടേബിളിന്റെ സ്റ്റൂൾ നീക്കിയിട്ട് അവൾക്ക് അഭിമുഖം ആയി ഇരുന്നിട്ട് മെല്ലെ... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 7)

ഭാഗം - 6 പിപിസി വിളറി വെളുത്ത മുഖത്തോടെ വെയ്റ്റിങ് ലൗഞ്ചിൽ തന്നെ കാത്തിരുന്ന തോമസിന്റെയും കൂട്ടുകാരുടെയും അടുത്തേക്ക് വിറയ്ക്കുന്ന കാലടികളോടെ ചെന്നു. ടെന്ഷന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ തോമസ് വെയ്റ്റിങ് എരിയയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുക ആയിരുന്നു. എല്ലാവരും പിപിസി പോയി വന്ന വിവരം എന്തെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. മുറിയിൽ ആകമായി മ്ലാനത കെട്ടികിടന്നിരുന്നു. ഹൈ ഹീൽ ഷൂസിന്റെ ‘ക്ലിക്ക് ക്ലിക്ക്’ ശബ്ദം കേട്ട് മാത്യു ആണ് പിപിസിയെ ആദ്യം തല ഉയർത്തി നോക്കിയത്. മുഖഭാവം... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 6)

ഭാഗം - 5 ചിത്രപ്പുഴയ്ക്ക് അഭിമുഖമായി പണികഴിപ്പിച്ച കോളേജ് കാനപ്പിയിൽ ഫ്രണ്ട്സും ആയി കൂട്ടം കൂടിയിരുന്നു പുഴയിലേക്ക് കല്ലെറിഞ്ഞു രസിച്ചു കൊണ്ടിരുന്ന എബി മാത്യുവിനെ നോക്കിയിട്ട് ഇടത്തേ പുരികം പൊക്കി തോമസ് ചോദിച്ചു, “അളിയാ അവളെ എങ്ങനെ കണ്ട് പിടിക്കും?” “ഹോ… കുറച്ച് ഡിഫികൾട്ട് ആണ്…”, വിഷ്ണു പറഞ്ഞു നിർത്തി. “എന്നാലും വെറും വയറ്റിൽ അവളെ തേടി പിടിക്കുന്ന കാര്യം ആലോചിക്കണോ? എന്തേലും കഴിച്ചിട്ട് പോരേ?”, ശരത് വിശന്നു കരയാൻ തുടങ്ങി. “ഇവിടെ ഒരുത്തന്റെ ജീവൻ മരണ... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 5)

ഭാഗം - 4 തിരക്കേറിയ റോഡിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഒരു കുഞ്ഞു ജനാലയിലൂടെ ഊളിയിട്ട് അകത്തേക്ക് കേറി ഒട്ടേറെ ഇടനാഴികൾ താണ്ടി നമ്മൾ എത്തി നിൽക്കുന്നത്  ഹോട്ടൽ ജനറൽ മാനേജർ രഞ്ജിത്ത് തോമസിന്റെ ക്യാബിനു മുമ്പിൽ ആണ്. അകത്തെ ഒച്ചപ്പാടും ബഹളവും കേട്ടു ഒന്നു അങ്ങോട്ട് എത്തിനോക്കിയാൽ കാണുന്നത് കലി തുള്ളി നിൽക്കുന്ന രഞ്ജിത്ത് തോമസിനെയും കൂടെ ജാലിയൻവാലാ ബാഗിൽ ബ്രിട്ടീഷുകാർക്ക് മുന്നിൽ ഒറ്റപ്പെട്ടു പോയ പോലെ നിൽക്കുന്ന സെക്യൂരിറ്റി മാനേജർ ലെഫ്റ്റനന്റ് ജിനു ജോണിനെയുമാണ്. “Within... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 4)

ഭാഗം - 3 ക്രിസ്റ്റീന 715ആം മുറിയുടെ വാതിൽ മെല്ലെ തുറന്നു അകത്തേക്ക് കടന്നു. കീ ഹോൾഡറിൽ വച്ച ശേഷം ഹാളിലെ ജനൽ വിരികൾ തുറന്നിട്ടു. ഒരു തണുത്ത കാറ്റ് അവളുടെ മുടിയിഴകൾ തഴുകി കടന്നു പോയി. നാളെ ആണ് ആ ദിവസം; അവൾ ഒരു നെടുവീർപ്പോടെ ഓർത്തു. അവൾ, ഓർമകളിൽ കൂടി ദേശങ്ങൾ താണ്ടി ചിന്തയുടെ മറുകര എത്തി, എന്നിട്ടും താൻ തേടിയ ഉത്തരം അവളുടെ കൈപ്പിടിയിൽ നിന്നും തെന്നി മാറി ഒരു നക്ഷത്രത്തെ പോലെ... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 3)

ഭാഗം - 2 ഒരു രാത്രിയ്ക്ക് ഒരു പകൽ എന്നത് പോലെ, ടോമിന് ജെറി എന്ന പോലെ, പുട്ടിന് കടല എന്ന പോലെ ഒരു ലഹരിയ്ക്ക് ഹാങ്ങ്ഓവറും ഉണ്ട്. ലഹരി ആകുന്ന മഹാസാഗരത്തിൽ കക്ക പെറുക്കി നടക്കുന്ന കൊച്ചുകുട്ടികളെ പോലെ തളർന്നു കിടന്നു ഉറങ്ങുകയാണ് ആ യുവ അഭിനവ യൂത്തന്മാർ. ഒരു കിംഗ്‌ സൈസ് ബെഡിൽ ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധം തലങ്ങും വിലങ്ങും ആയി മതിമറന്ന് ഉറങ്ങുകയാണ് ആ പത്ത് യുവകോമളന്മാർ.... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 2)

ഭാഗം - 1 മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്ന് എഴുത്തുകൾ എന്ന് തുടങ്ങുന്ന കേക വൃത്തത്തിന്റെ ലക്ഷണം പോലെ പെഗുകൾ ഓരോന്നായി ടേബിളിലേക്ക് വന്നോണ്ടേ ഇരുന്നു. രാത്രികൾ പകലാക്കിയ ഇവർ ഈ രാവും കുടിച്ചു വെളുപ്പിക്കുമോ എന്ന് തോന്നിപ്പിക്കുമാറ് കുടിച്ചോണ്ടേ ഇരുന്നു. ആരാണ് ആ അവർ എന്ന് ചോദിച്ചാൽ ക്രിസ്തുഗിരി എംബിഎ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ സ്വരൂപ്, സനന്ദ്, ഷെപ്പേർഡ്, തോമസ്, എബി മാത്യു, പോൾ കെ.ടി, ഗ്രിഗറി, ശരത് ജംബോ കുമാർ,... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 1)

എന്താണ് പ്രണയം? A stupid, idiotic and ludicrous chemical action happening in the human brain resulting in long mobile phone conversations, with the development of hand muscles due to swift finger movements during message typing leading to a hole in wallet and increased revenue to mobile service providers എന്ന് പറയാമെങ്കിലും ക്രിസ്തുഗിരി മാനേജ്‌മന്റ് കോളേജിലെ രണ്ടാം വർഷ എംബിഎ... Continue Reading →

Create a free website or blog at WordPress.com.

Up ↑

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും