നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 9)

ഭാഗം – 8

നമുക്ക് ഒരു ഫാസ്റ്റ് ഫോവേഡ് അടിച്ചു 2017ലേക്ക് പോകാം. തോമസ് ക്രിസ്റ്റീനയുടെ വാക്കുകൾ കേട്ട് നിരാശനായി ഹോട്ടൽ ഹിൽസൈഡ് വിട്ട് ഇറങ്ങിയിട്ട് വർഷം 5 കഴിഞ്ഞു. വർഷം ഇത്ര കഴിഞ്ഞിട്ടും ചില കാര്യങ്ങൾ ഇപ്പോഴും പഴയത് പോലെ തന്നെയാണ് – ഡോളറിന്റെ മൂല്യം രൂപയേക്കാൾ കൂടി തന്നെ നിൽക്കുന്നു, പാകിസ്ഥാൻ ഇന്ത്യയെ ഇടയ്ക്ക് ഇടയ്ക്ക് ചൊറിയുന്നുണ്ട്, ചൈന ഡ്യുപ്ലിക്കേറ്റ് സാധനങ്ങൾ തച്ചിനിരുന്നു ഉണ്ടാക്കുന്നുണ്ട്, നോർത്ത് കൊറിയയും അമേരിക്കയും ഇപ്പൊ യുദ്ധം ചെയ്യും എന്ന് പറഞ്ഞു നടപ്പുണ്ട്, അങ്ങനെ അങ്ങനെ. എന്നിരുന്നാലും മാറ്റം നടന്ന കുറേ സംഭവങ്ങളും ഉണ്ട്, അതെന്തെന്ന് നിങ്ങൾക്ക് വഴിയേ പറഞ്ഞു തരാം.

ഇത് വർഷം 2017, സ്ഥലം ഹോട്ടൽ ഹിൽസൈഡിലെ അംബ്രോസിയ എന്ന പാർട്ടി ഹാൾ. ഇവിടെ ആണ് ക്രിസ്തുഗിരി മാനേജ്മെന്റ് കോളേജിന്റെ പി.ജി.ഡി.എം 2010-12 ബാച്ചിന്റെ റീ യൂണിയൻ നടക്കുന്നത്. ആൾക്കാർ വന്നു തുടങ്ങുന്നതേ ഉള്ളു. റ്റോമോടാചിയൻസ് എന്ന ബാച്ച് ഗ്രൂപ്പിന്റെ പ്രസിഡന്റ് ഉമ ജേക്കബും സെക്രട്ടറി അശ്വിൻ ജോസഫും വരുന്നവരെ സ്വീകരിച്ചു കൊണ്ട് പാർട്ടി ഹാളിൽ പ്രസരിപ്പോടെ ഓടി നടപ്പുണ്ട്. നേരത്തെ തന്നെ എത്തിച്ചേർന്ന ജസ്റ്റിനും ഷെപ്പേർഡും ഗ്രിഗറിയും ഡെമോണിറ്റൈസേഷനെ പറ്റി വാതോരാതെ സംസാരിച്ചു കൊണ്ട് ബാർ കൗണ്ടറിൽ നിൽപ്പുണ്ട്. എലിസബത്തു സുനിതയും ജിൻസിയും തങ്കിയും സംഗീതയുടെ ലേഹ്-ലഡാക്ക് ട്രിപ്പിനെ പറ്റി ചോദിച്ചറിയുക ആണ്. മുൻവരി കസേരകളിൽ ആയി ദീപ്തിയും സനന്ദും പ്രവീണും ജെസ്സിയും റോഡ ചേച്ചിയും ഇരിക്കുന്നുണ്ട്. ഹാളിന്റെ മറ്റൊരു ഒഴിഞ്ഞ കോണിൽ ഹരിനാരായണൻ തന്റെ ഭാര്യ ദിവ്യയ്ക്ക് തോമസിന്റെ വിപ്ലവകരമായ പ്രണയ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.

പെട്ടെന്ന് ഹാളിലേക്ക് തോമസ് കടന്നു വന്നു, കൂടെ ചുവപ്പ് പാർട്ടി ഡ്രെസ്സ് ധരിച്ച ഒരു യുവതിയും ഉണ്ടായിരുന്നു. തോമസിനെ ഉമയും അശ്വിനും ഹസ്തദാനം നൽകി സ്വീകരിച്ചു. തോമസ് അവർക്ക് തന്റെ കൂടെ വന്ന യുവതിയെ “ഭാര്യ” എന്നു പരിചയപ്പെടുത്തി കൊടുത്തു. അത് വരെ തോമസിനെ പറ്റി സംസാരിച്ച ഹരി, തോമസ് വന്നത് കണ്ടു ദിവ്യയ്ക്ക് അവനെ കാട്ടി കൊടുക്കാൻ ആയി അവനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു, “ദിവ്യേ, അതാണ് തോമസ്. കൂടെ ഉള്ളത് അവന്റെ ഭാര്യ. വാ നമുക്ക് അവരെ പോയി പരിചയപ്പെടാം.”

************************

ഇനി ഒരു ഫ്ലാഷ്ബാക്ക് ആവാമല്ലേ? പള്ളീലച്ചൻ മനസ്സമ്മതം ചോദിക്കാൻ തുടങ്ങിയതും തോമസ് ഏറ്റവും പുറകിലത്തെ ബെഞ്ചിൽ നിന്നു വിഷണ്ണനായി എഴുന്നേറ്റ് ഹോസ്റ്റലിലേക്ക് തിരിച്ചു പോകാനായി നടന്നു. അല്ലെങ്കിലും സ്നേഹിക്കുന്ന പെണ്ണിന്റെ മിന്നുക്കെട്ടു ഏത് കാമുകനാണ് കണ്ടു നിൽക്കാൻ സാധിക്കുന്നത്? പള്ളി വാതിൽക്കൽ വച്ചു ക്രിസ്റ്റീനയെ ഒരു വട്ടം കൂടി നിർന്നിമേഷനായി നോക്കിയ ശേഷം അവൻ പോവാനായി തിരിഞ്ഞു നടന്നു. ചിന്തകൾ കാട് കേറി നടന്ന അവന്റെ മനസ്സും ബോധവും ഈ ലോകത്തൊന്നും അല്ലായിരുന്നു. അതു കൊണ്ട് തന്നെ ആയിരുന്നു എതിരേ തിരക്കിട്ടു നടന്നു വന്നിരുന്ന, തവിട്ട് നിറത്തിലുള്ള ലെതർ ജാക്കറ്റ് ധരിച്ച പെൺകുട്ടിയെ അവൻ കാണാതെ പോയതും. അവളാണ് വീണ.

ധും!!! അലസമായി നടന്നിരുന്ന തോമസ് നേരെ ചെന്നു എതിരേ, തിരക്കിട്ടു നടന്നു വന്നിരുന്ന വീണയുമായി കൂട്ടി മുട്ടി. അവളുടെ കയ്യിൽ ഇരുന്ന ഫോട്ടോസും ഫോണും ഇടിയുടെ ആഘാതത്തിൽ കയ്യിൽ നിന്ന് താഴെ വീണു.

“നിങ്ങളുടെ മുഖത്ത് എന്താ കണ്ണില്ലേ? എതിരെ ആൾക്കാർ വരുന്നത് കാണാനിട്ടാണോ അതോ മനഃപൂർവമോ?”, വീണ ഈർഷ്യയോടെ തോമസിനോട് ചോദിച്ചു.

ചിന്തകളുടെ ലോകത്തിൽ ദിക്കറിയാതെ അലഞ്ഞു നടന്ന തോമസിനെ ഈ കൂട്ടിമുട്ടൽ ഒന്നു ഉലച്ചു, ഒരു നെടുക്കത്തോടെ അവൻ യാഥാർഥ്യത്തിലേക്ക് മടങ്ങി വന്നു. കുനിഞ്ഞിരുന്നു എന്തെക്കെയോ പിറുപിറുത്തു കൊണ്ട് താഴെ വീണ വസ്തുക്കൾ പെറുക്കി എടുത്തിരുന്ന വീണയെ അവൻ ഒരു സോറിയുടെ അകമ്പടിയോടെ അഭിമുഖീകരിച്ചു. അവളെ സഹായിക്കാൻ ആയി ഫോട്ടോസ് പെറുക്കി എടുക്കാൻ ശ്രമിച്ച തോമസ് അവ കണ്ട് ഞെട്ടിത്തരിച്ചു നിന്നു – ഫോട്ടോകളിൽ ജോയലും വീണയും ആണ്.

പള്ളിയുടെ ഉള്ളിൽ നിന്നു ബഹളം വന്നപ്പോഴാണ് വീണ തലയുയർത്തി തോമസിനെ നോക്കിയത്. പെട്ടെന്ന് ഫോട്ടോസ് എല്ലാം പെറുക്കി, തോമസിന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോകളും വാങ്ങിച്ചു അവൾ തന്റെ ഹൈഹീൽ ലെതർ ബൂട്സിൽ പള്ളിയുടെ അകത്തേയ്ക്ക് പ്രവേശിച്ചു. പള്ളിയ്ക്കകം അപ്പോഴേക്കും ഒരു യുദ്ധക്കളമായി മാറിയിരുന്നു. മണവാട്ടിയായി ക്രിസ്റ്റീനയ്ക്ക് പകരം ബ്രൂട്ടൻ വേഷം മാറി എത്തിയതിനെ ചൊല്ലി ചെക്കൻ വീട്ടുകാരും പെൺ വീട്ടുകാരും തമ്മിൽ തർക്കമായി ഉന്തും തള്ളിലും ആയി എത്തി നിൽക്കുക ആയിരുന്നു.

വീണ തന്റെ ബൂട്സിൽ കാറ്റ് വോക്ക് ചെയ്തു കൊണ്ട് നേരെ പള്ളികൊയർ സംഘത്തിന്റെ അടുത്തേയ്ക്കാണ് പോയത്. ഒരു “എക്സ്ക്യൂസ് മീ” പറഞ്ഞു കൊണ്ട് കൂട്ടത്തല്ല് ആസ്വദിച്ചു നിന്ന ഗായക സംഘത്തിന്റെ കയ്യിൽ നിന്ന് മൈക്ക് മേടിച്ചിട്ട്, അവിടെ കൂടി നിന്നവരായ എല്ലാവരോടും കൂടി എന്ന നിലയിൽ മൈക്കിൽ കൂടി പറഞ്ഞു, “എല്ലാവരും ഒരു നിമിഷം ഞാൻ പറയുന്നത് ഒന്നു കേൾക്കണം”.

ശബ്ദത്തിന്റെ ഉടമയെ തേടിയ കണ്ണുകൾ ചെന്നെത്തിയത് റഫ് ആൻഡ് ടഫ് ലുക്കിൽ നിൽക്കുന്ന വീണയിൽ ആണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വീണയെ കണ്ട ജോയൽ ഓണ് ദി സ്പോട്ടിൽ ഞെട്ടി തരിച്ചു നിന്നു. എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയും ഇല്ലാതെ നിന്ന ജോയലിനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് വീണ തന്റെ സംസാരം തുടർന്നു.

“നിങ്ങളിൽ പലർക്കും എന്നെ അറിയില്ലെങ്കിൽ കൂടി എനിക്ക് നിങ്ങളെ എല്ലാരേയും നന്നായിട്ട് അറിയാം, പ്രത്യേകിച്ചു ജോയലിനെ. എന്റെ പേര് വീണ തരകൻ. ഞാൻ ബോംബെയിൽ ആണ് താമസം. ജോയൽ ബോംബെയിൽ എംബിഎ ചെയ്‌തൊണ്ട് ഇരിക്കുംമ്പോൾ ആണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഞാൻ അപ്പോൾ ആർക്കിടെക്‌ചർ പഠിച്ചു കൊണ്ടിരിക്കുക ആയിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞാനും ജോയലും പ്രണയത്തിൽ ആവുകയും പിന്നീട് ഉള്ള രണ്ട് കൊല്ലത്തേക്ക് അത് ഒരു ലിവ് ഇൻ റിലേഷൻഷിപ്പ് ആവുകയും ചെയ്തു. കഴിഞ്ഞ വർഷം വിവാഹ വാഗ്ദാനം ചെയ്ത് കൊണ്ട്, സ്വന്തം വീട്ടിൽ വിവാഹ കാര്യം സംസാരിക്കാൻ എന്ന വ്യാജേന ജോയൽ കേരളത്തിലേക്ക് കടന്നു കളഞ്ഞു. പിന്നെ അവനെ പറ്റിയാതൊരു വിവരവും എനിക്ക് കിട്ടിയില്ല.”

“ഒരു വർഷം മുഴുവൻ ഞാൻ ജോയലിനെ അന്വേഷിച്ചു നടന്നു, അവനു വേണ്ടി കാത്തിരുന്നു. ഫോൺ ചെയ്തു, മെയ്ൽ അയച്ചു, ഫ്രണ്ട്സിനെ വിളിച്ചു അന്വേഷിച്ചു. ജോയലിനെ പറ്റി യാതൊരു വിവരവും കിട്ടിയില്ല. എനിക്ക് പതുക്കെ മനസ്സിലായി അവനെ എന്നെ ചതിച്ചു കടന്നു കളയുകയായിരുന്നു. ഇവന് വേണ്ടി പലയിടത്ത് അന്വേഷിച്ചിട്ടും, പലതും ചെയ്തിട്ടും ഒരു ഫലവും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് എന്റെ ഫ്രണ്ടിന്റെ കസിന്റെ ബോയ്ഫ്രണ്ടിന്റെ ചേട്ടൻ വഴി ജോയലിന്റെ കല്യാണത്തിന്റെ ഇവന്റ് ഫേസ്ബുക്കിൽ കാണുന്നത്. എന്നെ ചതിച്ചിട്ടു കടന്ന് കളഞ്ഞവനെ അങ്ങനെ വെറുതെ വിടാൻ ഞാൻ ഒരുക്കം അല്ലായിരുന്നു.”

“ഞാൻ അങ്ങനെ കേരളത്തിൽ എത്തി ക്രിസ്റ്റീനയെ കണ്ടു. ഞാനും ജോയലും ആയിട്ടുള്ള ഈ ഫോട്ടോസ് കാണിച്ചു. ആ കുട്ടിയോട് എനിക്ക് പറ്റിയ ചതിയെ പറ്റി പറഞ്ഞു. അങ്ങനെ ഞാനും ക്രിസ്റ്റീനയും നടത്തിയ നാടകത്തിൽ ബ്രൂട്ടുവിനെ വേഷം മാറ്റി പള്ളിയിൽ കൊണ്ട് വന്നു, ഈ ചതിയന്റെ യഥാർത്ഥ മുഖം നിങ്ങളെ കാണിക്കാൻ… “

ഇത്രയും പറഞ്ഞ ശേഷം വീണ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോസ് ക്രിസ്റ്റീനയുടെ വീട്ടുകാർക്കും ജോയലിന്റെ വീട്ടുകാർക്കും ആയി നോക്കാൻ കൊടുത്തു. ഇതെല്ലാം കണ്ടും കേട്ടും ജോയൽ ഐസ് പോലെ ഉരുകുകയായിരുന്നു. ഫോട്ടോസ് കണ്ട മാത്രയിൽ തന്നെ ജോയലിന്റെ മാതാപിതാക്കൾ ജോയലിനെ അടിക്കാനും വഴക്ക് പറയാനും തുടങ്ങി. ദുസ്വഭാവം ഉള്ള ചെറുക്കനെ തങ്ങളുടെ മകളുടെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിച്ചു എന്നും പറഞ്ഞു ക്രിസ്റ്റീനയുടെ വീട്ടുകാരും വഴക്ക് തുടങ്ങി, പുറകേ വഴക്ക് ഒതുക്കാൻ ആയി പള്ളീലച്ചന്റെ പാഴ്ശ്രമവും.

ഈ കലാ പരിപാടികൾ ദൂരെ നിന്ന് കണ്ടു കൊണ്ട്, ഒരു ദീർഘ നിശ്വാസവും വിട്ടു തോമസ് ഹോസ്റ്റലിലേക്ക് പോകാനായി തിരിഞ്ഞു. ഒരു ആറ്റംബോംബിന് തിരികൊളുത്തിയിട്ടു കമ്പിത്തിരി കത്തിച്ച ലാഘവത്തോടെ, ജോയലിനെ അവസാനമായി ഒന്നും കൂടി നോക്കിയ ശേഷം വീണ അവൾ വന്ന ടാക്സി കാറിലേക്ക് നടന്നു.

***************

സാലഡ് കൗണ്ടറിൽ ഫ്രണ്ട്സും ആയി വർത്തമാനം പറഞ്ഞു നിന്ന തോമസിന്റെ അടുത്തേയ്ക്ക് ഹരി ഭാര്യയുമായി അവനെ പരിചയപെടാൻ ആയി ചെന്നു. തോമസിനെ പരിചയപെടുത്തി കൊണ്ട് ഭാര്യയോട് പറഞ്ഞു, “ദിവ്യേ, ഇതാണ് മഹാനായ തോമസ്. തോമസ് ഇതാണ് എന്റെ ഭാര്യ ദിവ്യ.” തോമസും ദിവ്യയും പരസ്പരം ഹായ്കൾ കൈമാറി. “എടാ എന്റെ ഭാര്യക്ക് നിന്റെ ഭാര്യയെ ഒന്ന് പരിചയപ്പെടണമെന്ന് വല്യ ആഗ്രഹം. എവിടെ ആൾ?”, ഹരി ആകാംഷയോടെ തോമസിനോട് ചോദിച്ചു.

“ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വിളിക്കാം”, എന്നും പറഞ്ഞു തോമസ് ജ്യൂസ് കൗണ്ടറിൽ പ്രിയയോടും എലിസബത്തിനോടും സംസാരിച്ചു കൊണ്ടിരുന്ന ചുവന്ന പാർട്ടി ഡ്രെസ്സ് ധരിച്ച യുവതിയെ നോക്കി വിളിച്ചു, “ക്രിസ്റ്റീന ഒന്നു ഇങ്ങോട്ട് വരൂ…”. ചിരിച്ചു കൊണ്ട് ജ്യൂസ്സ് ഗ്ലാസ്സും പിടിച്ചു കൊണ്ട് തോമസിനടുത്തേയ്ക്ക് വന്ന യുവതിയെ ചേർത്തു പിടിച്ചു കൊണ്ട് അവൻ അഭിമാനത്തോടെ പറഞ്ഞു, “Guys meet love of my life, Christina.”

ശുഭം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

Up ↑

Silma Reviews

your destination for that 90s movie reviews

WeirdmaskmanNG's Blog

Where all the good things around you is just a CLICK away.

Matters of the Belly

A hungry Egyptian in Oz

Bruised Passports

Wheres and Wears

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: