നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 8)

ഭാഗം – 7

ഒരു ആമുഖത്തിന്റെയും വളച്ചുക്കെട്ടലില്ലാതെ കാര്യം അവതരിപ്പിക്കാൻ ആണ് നന്ദിനി തീരുമാനിച്ചത് എങ്കിലും ക്രിസ്റ്റീനയുടെ ചോദ്യ ഭാവം ഉൾക്കൊണ്ട മുഖം കണ്ടപ്പോൾ തന്നെ നന്ദിനിയുടെ സകല ധൈര്യവും ചോർന്നു പോയി. താൻ ചെയ്യാൻ പോകുന്നതും ചോദിക്കാൻ പോകുന്നതുമായ കാര്യങ്ങൾ കൊണ്ട് ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ആലോചിച്ചപ്പോൾ തന്നെ അവളുടെ ഉള്ളൊന്നു ആളി. എങ്കിലും ധൈര്യം സംഭരിച്ചു നന്ദിനി ക്രിസ്റ്റീനയെ ബെഡ്‌ഡിൽ പിടിച്ചിരുത്തി, ഡ്രസിങ് ടേബിളിന്റെ സ്റ്റൂൾ നീക്കിയിട്ട് അവൾക്ക് അഭിമുഖം ആയി ഇരുന്നിട്ട് മെല്ലെ പറഞ്ഞു തുടങ്ങി.

“ക്രിസ്റ്റീന ഞാൻ പറയുന്ന കാര്യങ്ങൾ അതിന്റെ ഗൗരവത്തിൽ എടുക്കണം, ക്രിസ്റ്റീനയ്ക്ക് ഞാൻ പറയുന്ന കാര്യങ്ങളെ പ്രതി ഒന്നുമേ തോന്നിയിട്ടില്ലെങ്കിൽ ഇത് ഒരു നേരംപോക്കായി മറന്നു കളയുക. മറിച്ചു വേറെയൊന്നാണ് കുട്ടിയ്ക്ക് തോന്നിയിട്ടുള്ളത് എങ്കിൽ തീർച്ചയായും തുറന്നു പറയണം”, നന്ദിനി ഒരു ദീർഘ നിശ്വാസത്തിന്റെ അകമ്പടിയോടെ പറഞ്ഞു നിർത്തി.

“നന്ദിനി മനുഷ്യനെ ടെൻഷൻ അടുപ്പിക്കാതെ കാര്യം എന്തെന്ന് പറയൂ”, ക്രിസ്റ്റീന തന്റെ അമ്പരപ്പ് വ്യക്തമാക്കി കൊണ്ട് പറഞ്ഞു.

“ഇന്നലെ ക്രിസ്റ്റീന ഇതേ റൂമിന്റെ വാഡ്രോബിലായി ഒളിച്ചിരിക്കുന്ന വിധത്തിൽ ഒരു ആളെ കണ്ടിരുന്നോ?”, നന്ദിനി രണ്ടും കൽപ്പിച്ചു ക്രിസ്റ്റീനയോട് ചോദിച്ചു.

“അയാൾ ആരാണെന്ന് നന്ദിനിയ്ക്ക് അറിയുമോ?”, ക്രിസ്റ്റീന അത്ഭുതം പൂണ്ടു.

“തോമസ് എന്നോട് എല്ലാം പറഞ്ഞു. അയാൾക്ക് കുട്ടിയെ ഇഷ്ടമാണെന്നും”, നന്ദിനി ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തിട്ടു ക്രിസ്റ്റീനയുടെ പ്രതികരണത്തിനായി കാത്തു.

“എനിക്ക് ഇഷ്ടമാണെങ്കിൽ കൂടി തന്നെ സമയം വളരെ വൈകി പോയി നന്ദിനി. ഇന്ന് 11.30യ്ക്ക് എന്റെ മിന്നുക്കെട്ട് ആണ്. നമുക്ക് ഈ ടോപ്പിക്ക് ഇവിടെ വച്ച് നിർത്താം”, ഇത്രയും പറഞ്ഞു കൊണ്ട് ക്രിസ്റ്റീന എഴുന്നേറ്റ് മുറിയുടെ വാതിൽ നന്ദിനിയ്ക്കായി തുറന്നിട്ടിട്ടു അവൾ പോകാനായി കാത്തു നിന്നു.

*********

ഈ വിശാലമായ പ്രപഞ്ചത്തിന്റെ അണ്ടകടാഹത്തിൽ നിന്ന് എവിടുന്നോ തൊടുത്തു വിട്ടെന്ന മട്ടിൽ അടിമുടി മോഡിഫൈ ചെയ്ത്, സൈലൻസർ അടക്കം മാറ്റി വച്ച വിധത്തിൽ ഉള്ള ഒരു ലാൻസർ ഹോട്ടൽ ഹിൽസൈഡിന്റെ പോർട്ടിക്കോയിലേക്ക് ചീറിപ്പാഞ്ഞു വന്നു സഡ്ഡൻ ബ്രെയ്ക്ക് ഇട്ട് നിന്നു. അതിന്റെ ഉള്ളിൽ നിന്നും കറുത്ത കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച 5 ചെറുപ്പക്കാർ ചറപറാന്നു ഇറങ്ങി ഹോട്ടലിന്റെ ഉള്ളിലേക്ക് നടന്നു. വെടിയുണ്ട ചീറി പായുന്ന വേഗതയിൽ അവർ ലോബി കടന്നു ലൈഫ്റ്റിനടുത്തെത്തി, ശരവേഗത്തിൽ ഏഴാം നിലയിലേക്ക് യാത്ര ആയി. ലിഫ്റ്റ് കടന്നു പുറത്തിറങ്ങിയ ആ യുവാക്കളിൽ ഒരുവൻ കൂളിംഗ് ഗ്ലാസ്സ് താഴ്ത്തി പരിസരം ഒന്നു സൂക്ഷ്മമായി നിരീക്ഷിച്ചു. അത് അവൻ ആണ്, തോമസ്, ഒന്നും നഷ്ടപ്പെടാൻ ഇല്ലാതെ എല്ലാം നേടാൻ ആയി തുനിഞ്ഞു ഇറങ്ങിയവൻ.

കൂട്ടാളികൾ ആയി വന്ന സ്വരൂപിനും, സനന്ദിനും, ഷെപ്പേർഡിനും, ഗ്രിഗറിയ്ക്കും ഒളിച്ചു നിൽക്കാൻ സൂചന നൽകിയ ശേഷം, തോമസ് 710 നമ്പർ മുറിയ്ക്കും 711 നമ്പർ മുറിക്കും ഇടയിൽ ഉള്ള സ്റ്റോർറൂമിൽ കടന്ന് സ്വന്തം മൊബൈലിൽ നിന്നു ആരെയോ വിളിച്ചു. മറുതലയ്ക്കൽ നിന്നു ആജ്ഞ കിട്ടിയ ശേഷം അവൻ ഒരു പൂച്ചയുടെ ആയാസത്തോടെ പമ്മി പമ്മി 715ആം മുറിയിൽ കടന്നു വാതിൽ കുറ്റിയിട്ടു.

പള്ളിയിലേക്ക് പോകും മുന്നേ അവസാന മേയ്ക്കപ്പ് റ്റച്ച്പ്പ് ചെയ്യുകയായിരുന്ന ക്രിസ്റ്റീന മുറിയിലെ പെട്ടന്നുള്ള അനക്കം കേട്ടു തിരിഞ്ഞു നോക്കി. അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. അവളുടെ മുന്നിൽ അതാ തോമസ് നിൽക്കുന്നു!

“ആരെങ്കിലും കാണുന്നതിന് മുന്നേ ദയവ് ചെയ്തു പോകൂ”, ക്രിസ്റ്റീന തോമസിനോട് അപേക്ഷിച്ചു. “ഇവിടെ വച്ച് ഒരു സീൻ ഉണ്ടാക്കരുത്”.

“ഞാൻ നിന്നെ ഈ കല്യാണത്തിൽ നിന്നു രക്ഷിക്കാൻ ആണ് വന്നത്”, തോമസ് ചിലമ്പിച്ച ശബ്ദത്തിൽ പറഞ്ഞു തുടങ്ങി. “നിനക്ക് ഒട്ടുമേ യോജിച്ച ആൾ അല്ല ജോയൽ”.

“അത് നിങ്ങൾക്ക് എങ്ങനെ അറിയാം? ഇത് എന്റെ വീട്ടുകാർ തീരുമാനിച്ച ബന്ധം ആണ്. ഇന്നലെ കണ്ട നിങ്ങളെക്കാൾ നന്നായി എനിക്ക് ജോയലിനെ അറിയാം!”, ക്രിസ്റ്റീന രോഷത്തോടെ തിരിച്ചടിച്ചു.

‘ഇന്നലെ കണ്ട ആൾ’ എന്ന പ്രയോഗം തോമസിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു എങ്കിലും അവൻ അവസാന ശ്രമം എന്ന നിലയിൽ അവളോട് ഒന്നു കൂടി അപേക്ഷിച്ചു കൊണ്ട് പറഞ്ഞു, “ക്രിസ്റ്റീന എന്റെ കൂടെ വരണം, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു.”

“എന്റെ അമ്മ ഇപ്പോൾ എന്നെ കൂട്ടികൊണ്ട് പോകാൻ ആയി വരും. നിങ്ങൾ ദയവ് ചെയ്തു ഒന്നു പോയി തരൂ…”, ക്രിസ്റ്റീന ദേഷ്യത്തോടെ പറഞ്ഞു.

ക്രിസ്റ്റീനയുടെ അവസാന വാക്കുകൾ നേരെ ചെന്നു പതിച്ചത് തോമസിന്റെ ഹൃദയത്തിൽ ആണ്. ഒരു ബീപ്പ് എന്ന ശബ്ദത്തോടെ അവന്റെ ചെവികൾ അടയ്ക്കുകയും, ചുറ്റും നടക്കുന്നതിനെ പറ്റി കേൾക്കുകയോ അറിയുകയോ ചെയ്യാത്ത അവസ്ഥയിൽ അവൻ മെല്ലെ അവളുടെ റൂമിന്റെ ഡോർ തുറന്നു 720ആം നമ്പർ റൂമിന്റെ സൈഡിൽ ഉള്ള ഫയർ എസ്കേപ്പ് വഴി പുറത്തേയ്ക്ക് നടന്നു.

*******************

ഉരുളൻ കല്ലുകൾ വിരിച്ച പള്ളിമുറ്റത്തേയ്‌ക്ക് ഒരു ടൊയോട്ട എത്തിയോസ് കാർ പാഞ്ഞു വന്നു നിന്നു. പുറകിലത്തെ ഡോർ തുറന്നു ഒരു ബ്ലാക്ക്‌ ഹൈഹീൽ ഷൂസ് പതിയെ കാറിന്റെ ഉള്ളിൽ നിന്നു പള്ളിമുറ്റത്ത് കാൽകുത്തി. കറുത്ത റെയ്‌ബാൻ ഏവിയേറ്റർ സൺഗ്ലാസുകൾ കൊണ്ട് മൂടിയ കണ്ണുകൾ നേരേ വെള്ള-വയലറ്റ് ഓർക്കിഡ് പൂവുകളാൽ അലങ്കരിച്ച പള്ളി വാതിലിൽ ചെന്നാണ് പതിച്ചത്. ബ്ലാക്ക്‌ ലെതർ ജാക്കറ്റും സ്കിന്നി ജീൻസും ധരിച്ച അവൾ ആ പള്ളിമുറ്റം കഴിഞ്ഞു പള്ളി വാതിൽക്കലേക്ക് നടന്നു കേറി.

പള്ളീലച്ചൻ തന്റെ പഴകിതേഞ്ഞ ശബ്ദം വച്ച് മനസ്സമ്മതം ചോദിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു. “ജോയൽ, നിനക്ക് ക്രിസ്റ്റീനയെ സ്വന്തം ഭാര്യ ആയി സ്വീകരിക്കാൻ തയ്യാറാണോ? അവളോട് സുഖത്തിലും ദുഃഖത്തിലും, സമ്പന്നതയിലും ദാരിദ്യത്തിലും, ആരോഗ്യത്തിലും അസുഖത്തിലും ചേർന്നിരിക്കാൻ നിനക്ക് സമ്മതം ആണോ?

“സമ്മതം ആണ്.”

അച്ചൻ തുടർന്ന് ചോദിച്ചു, “ക്രിസ്റ്റീന, നിനക്ക് ജോയലിനെ സ്വന്തം ഭർത്താവ് ആയി സ്വീകരിക്കാൻ തയ്യാറാണോ? അവനോട് സുഖത്തിലും ദുഃഖത്തിലും, സമ്പന്നതയിലും ദാരിദ്യത്തിലും, ആരോഗ്യത്തിലും അസുഖത്തിലും ചേർന്നിരിക്കാൻ നിനക്ക് സമ്മതം ആണോ?

“സമ്മതം ആണ്.”

മനസ്സമ്മത്തിനു ശേഷം മിന്നുകെട്ടാൻ ആയി അച്ചൻ മിന്ന് ചരടിൽ കോർത്ത് കയ്യിൽ എടുത്ത ശേഷം ജോയലിനോട് ക്രിസ്റ്റീനയുടെ പുറകിലേക്ക് നിൽക്കാൻ ആംഗ്യം കാട്ടി. ജോയൽ മാറി നിന്നതോടെ ക്രിസ്റ്റീനയുടെ അമ്മ അവളുടെ മുഖത്ത് അണിഞ്ഞിരുന്ന നെറ്റിന്റെ മുഖപടം പുറകോട്ട് എടുത്തു മാറ്റി വച്ചു.

പെട്ടെന്ന് ജോയലിന്റെ ചേച്ചി ജെസ്സീന്തയാണ് ആ കാഴ്ച ആദ്യം കണ്ടത്, ക്രിസ്റ്റീനയ്ക്ക് പകരം ഗൗൺ ധരിച്ച് വന്ന് നിൽക്കുന്നത് ഹോട്ടൽ ഹിൽസൈഡിലെ വെയ്റ്റർ ആയ ബ്രൂട്ടു ആണ്. ആ നിമിഷം തന്നെ, ദൈവത്തിന്റെ കയ്യൊപ്പ് എന്ന പോലെ ബ്രൂട്ടന്റെ പോക്കറ്റിൽ കിടന്ന ഫോൺ ഉച്ചത്തിൽ എട്ട് ദിക്ക് പൊട്ടുമാറ് റിംഗ് ചെയ്തു.

“ഗുലുമാൽ….. ഗുലുമാൽ….. ഗുലുമാൽ…….
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ… ഗുലുമാൽ.
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ… ഗുലമാൽ”.

ഭാഗം – 9

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Blog at WordPress.com.

Up ↑

Silma Reviews

your destination for that 90s movie reviews

WeirdmaskmanNG's Blog

Where all the good things around you is just a CLICK away.

Matters of the Belly

A hungry Egyptian in Oz

Bruised Passports

Wheres and Wears

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: