നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 7)

ഭാഗം – 6

പിപിസി വിളറി വെളുത്ത മുഖത്തോടെ വെയ്റ്റിങ് ലൗഞ്ചിൽ തന്നെ കാത്തിരുന്ന തോമസിന്റെയും കൂട്ടുകാരുടെയും അടുത്തേക്ക് വിറയ്ക്കുന്ന കാലടികളോടെ ചെന്നു. ടെന്ഷന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ തോമസ് വെയ്റ്റിങ് എരിയയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുക ആയിരുന്നു. എല്ലാവരും പിപിസി പോയി വന്ന വിവരം എന്തെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. മുറിയിൽ ആകമായി മ്ലാനത കെട്ടികിടന്നിരുന്നു.

ഹൈ ഹീൽ ഷൂസിന്റെ ‘ക്ലിക്ക് ക്ലിക്ക്’ ശബ്ദം കേട്ട് മാത്യു ആണ് പിപിസിയെ ആദ്യം തല ഉയർത്തി നോക്കിയത്. മുഖഭാവം കൊണ്ട് തന്നെ ഒരു ദുസ്സൂചന മനസ്സിലാക്കിയ മാത്തൻ തൊട്ടപ്പുറത്ത് ഇരുന്ന സ്വരൂപിനെ തോണ്ടി വിളിച്ചു.

“ആ പ്രിയേ, എന്തായി പോയ കാര്യം?”, സ്വരൂപ് പ്രിയയെ കണ്ട സന്തോഷത്തിൽ ആകാംഷയോടെ ചോദിച്ചു.

പ്രിയയുടെ വരവറിഞ്ഞ കൂട്ടുകാർ അവൾ പോയ കാര്യം എന്തായി എന്നറിയാൻ മിടിക്കുന്ന ഹൃദയത്തോടെ ഉറ്റു നോക്കി. ടെൻഷൻ അടിച്ചു നടന്ന തോമസ് പ്രിയയുടെ വരവ് അറിഞ്ഞു ഓടി വന്നു എന്തായി എന്ന മട്ടിൽ അവളെ നോക്കി.

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ട് തന്നെ പിപിസി അവളുടെ മൗനം ഭഞ്ജിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി.

“എടാ തോമസ്, ഞാൻ കാര്യങ്ങൾ എല്ലാം അന്വേഷിച്ചു”, ഒരു നീണ്ട ദീർഘ നിശ്വാസത്തിനു ശേഷം പ്രിയ പറഞ്ഞു. “ആ കുട്ടിയുടെ പേര് ക്രിസ്റ്റീന എന്നാണ്.”

“ക്രിസ്റ്റീന തോമസ് പ്വൊളിച്ചു ബ്രോ!” ഹർഷാരവത്തോടെ ശരത് പറഞ്ഞു. കൂട്ടുകാർ എല്ലാം തോമസിനെ സന്തോഷത്തോടെ വാരി പുണർന്നു.

“എടാ, പക്ഷെ ഒരു പ്രശ്നം ഉണ്ട് തോമസ്, നാളെ അവളുടെ കല്യാണം ആണ്!”, പ്രിയ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു. അത് വരെ സന്തോഷവും ആർപ്പുവിളികളും നിറഞ്ഞ വെയ്റ്റിങ് ലോഞ്ച്, പെട്ടെന്ന് കടന്നു വന്ന ദുഃഖവാർത്തയിൽ നിന്നു ഉടലെടുത്ത മൂകതയിൽ കുളിച്ചു നിന്നു.

*****************************************

“എടാ മാത്താ നമ്പർ കറക്റ്റ് തന്നെ അല്ലേ ന്നു നോക്കിയിട്ട് വിളിച്ചാൽ മതി കേട്ടോ!”, സനന്ദ് മാത്യുവിനെ നോക്കി പറഞ്ഞു.

“ഞാൻ നമ്പർ അവരുടെ സൈറ്റിൽ നിന്നു കറക്റ്റ് ആയി എഴുതി എടുത്തതാണ്. ഇത് തന്നെ ആണ് നമ്പർ”, മാത്യു കുറച്ച് ദേഷ്യത്തിൽ തിരിച്ചടിച്ചു.

“നിങ്ങൾ രണ്ടും ഇങ്ങ് മാറിക്കേ, ഞാൻ വിളിക്കാം”,വിഷ്ണു ഇടപെട്ടു മാത്യുവിനെയും സനന്ദിനെയും മാറ്റി നിർത്തിയിട്ട് ഹോസ്റ്റൽ കോയിൻ ബോക്‌സിൽ നിന്നും നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. ട്രിങ് ട്രിങ് എന്ന റിങ്ങിങ് ടോൺ മാറി ഒരു കിളി നാദം മറുതലയ്ക്കൽ ശബ്ദിച്ചപ്പോൾ തന്നെ മൂവരും ചെവി വട്ടം പിടിച്ചു നിന്നു.

“ഹെല്ലോ, ഇത് റൈൻബോ ഇവന്റ് മാനേജ്മെന്റ് കമ്പനി അല്ലെ?”, വിഷ്ണു ഔപചാരികതയോടെ പറഞ്ഞു തുടങ്ങി.

“അതേ, ഇത് റൈൻബോ ഇവന്റ് മാനേജ്മെന്റ് കമ്പനി ആണ്. സർ ഇവന്റ് ബുക്ക് ചെയ്യാൻ ആണോ വിളിച്ചത്?” ഒരു കിളിനാദം കളകളം ഒഴുകുന്ന അരുവി പോൽ ചിലച്ചു.

“നിങ്ങൾ അല്ലേ നോവ ബിൾഡേർസ് ആൻഡ് ഡെവലപ്പേർസിന്റെ എം.ഡി മിസ്റ്റർ ജോർജിന്റെ മകളുടെ വിവാഹം മാനേജ് ചെയ്യുന്നത്?”

“അതേല്ലോ”, കിളിനാദം മൊഴിഞ്ഞു.

“ഞാൻ അതിന്റെ സ്റ്റേജ് ഡിസൈൻസ് കണ്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ അനിയത്തിയുടെ കല്യാണത്തിന് ഇതേ എക്സിക്യുട്ടിവിനെ ഇവന്റ് മാനേജ് ചെയ്യാൻ ഏൽപ്പിച്ചാൽ കൊള്ളാം എന്നുണ്ട്. അവരുടെ നമ്പർ ഒന്ന് കിട്ടിയിരുന്നേൽ….”, വിഷ്ണു വിനീതമായി അഭ്യർഥിച്ചു കൊണ്ട് പറഞ്ഞു നിർത്തി.

“അതിനെന്താ സർ നമ്പർ തരാമെല്ലോ. ഒന്നു നോട്ട് ചെയ്തോളു…9..7…6…4….”

“7….8… അല്ലേ…. ശെരി ബൈ….”, വിഷ്ണു ഒരു കള്ള ചിരിയോടെ സനന്ദിനെയും മാത്യുവിനെയും കണ്ണിറുക്കി കാണിച്ചു.

********************************************

കലൂർ-കത്രികടവ് റോഡിൽ കൂടി വളരെ പതുക്കെ തന്റെ നിസാൻ മൈക്ര ഡ്രൈവ് ചെയ്ത വരുകയായിരുന്നു നന്ദിനി. കാറിനുള്ളിലെ മ്യൂസിക്ക് സിസ്റ്റത്തിൽ നിന്നും മറൂൺ ഫൈവിന്റെ ഗാനം പതിഞ്ഞ ശബ്ദത്തിൽ പാടുന്നുണ്ടായിരുന്നു. ഏതോ ആലോചനയിൽ മുഴുകിയിരുന്ന നന്ദിനി പെട്ടെന്നാണ് കണ്ണടധാരി ആയ ഒരു യുവാവ് റോഡിനു മുന്നിലായി തന്റെ കാറിനു നേരെ കൈ കാട്ടുന്നതായി കണ്ടത്. അവൾ കാര്യം എന്തെന്നറിയാൻ ആയി കാർ സ്ലോ ചെയ്തു സൈഡ് ആക്കി. ടിഷർട്ടും ജീൻസും ധരിച്ച സുമുഖനായ ആ യുവാവ് പാസ്സൻജർ സീറ്റ്ന്റെ ഗ്ലാസ്സിൽ മൃദുവായി മുട്ടി. നന്ദിനി ആൽപ്പം ഭയത്തോടെ എങ്കിലും സൈഡ് ഡോറിന്റെ ഗ്ലാസ് വിൻഡോ കുറച്ചു താഴ്ത്തി യുവാവിനെ നോക്കി. തോമസ് എന്നു സ്വയം പരിചയപ്പെടുത്തി കൊണ്ട് ആ യുവാവ് അവളോട് പറഞ്ഞു, “എനിക്ക് നന്ദിനിയോട് ക്രിസ്റ്റീനയെ പറ്റി കുറച്ച് സംസാരിക്കാൻ ഉണ്ട്, ദയവ് ചെയ്ത് കേൾക്കണം”.

****************************************

നന്ദിനി അതിരാവിലെ തന്നെ ഉണർന്നു തന്റെ ഇന്നത്തെ ദിവസത്തെ പറ്റി ഒന്ന് ആലോചിച്ചു. എല്ലാ ഈവെന്റ്സിനും ചെയ്യുന്ന പോലെ തന്നെ ആണ് ആ ഞായറാഴ്ചയും അവൾ എഴുന്നേറ്റ് റെഡി ആയത്. പക്ഷെ ഈ ദിവസത്തിനു മറ്റു ദിവസങ്ങളെക്കാൾ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇന്നാണ് ക്രിസ്റ്റീനയുടെ വിവാഹം! കൂടാതെ ഇന്നാണ് അവൾ ആദ്യമായി ഇവന്റ് മാനേജർ എന്നതിനും ഉപരി ആയി ഒരു സുഹൃത്തായി ക്യൂപ്പിടിന്റെ റോൾ ചെയ്യുന്നത്. വെഡിങ് മാനേജ് ചെയ്യാൻ വന്നിട്ട് കല്യാണപ്പെണ്ണിനെ ഒളിച്ചോടാൻ സഹായിക്കുന്ന ഇവന്റ് മാനേജറെ പറ്റി ആലോചിച്ചപ്പോൾ തന്നെ അവൾ നടുക്കം കൊണ്ടു.

കാർ ഹോട്ടലിന്റെ പാർക്കിങ്ങിൽ ഏരിയയിൽ പാർക്ക് ചെയ്തിട്ട് അവൾ ക്രിസ്റ്റീനയുടെ റൂം ലക്ഷ്യമാക്കി നടന്നു. ലിഫ്റ്റിൽ കയറി ഏഴാം നിലയിലേക്ക് സഞ്ചരിക്കുമ്പോഴും അവളുടെ ചിന്ത തോമസിനെ പറ്റി ക്രിസ്റ്റീനയോട് എങ്ങനെ സംസാരിക്കും എന്നതായിരുന്നു. തന്റെ വായിൽ നിന്നും വീഴുന്ന ഓരോ വാക്കും തന്റെ ജോലി തന്നെ തെറുപ്പിക്കാൻ കെൽപ്പുള്ളത് ആണെന്ന കാര്യം മനസ്സിലാക്കി കൊണ്ട് വേണം തന്റെ ദൗത്യം നിറവേറ്റാൻ എന്നു അവൾ മനസ്സിൽ കുറിച്ചു.

നന്ദിനി വന്നപ്പോഴേക്കും ക്രിസ്റ്റീന പ്രാർത്ഥന കഴിഞ്ഞു മേയ്ക്കപ്പ് ഇടാൻ ആയി ഇരിക്കുക ആയിരുന്നു. ഫോട്ടോഗ്രാഫർസിന്റെയും മേയ്ക്കപ്പ് ആർട്ടിസ്റ്റുകളുടെയും ഒരു ബഹളം തന്നെ ആയിരുന്നു അവൾക്ക് ചുറ്റും. ഈ ബഹളം തെല്ലു ഒതുങ്ങിയിട്ടു അവളോട് സംസാരിക്കാം എന്ന് നിശ്ചയിച്ചിട്ടു നന്ദിനി ഫ്‌ളവർ ഗേള്സിന്റെ ബൊക്കെ റെഡി ആക്കാൻ പോയി.

ഗൗൺ ധരിക്കാൻ ആയുള്ള ഡ്രെസ്സ് ചെയ്ഞ്ചിനു തൊട്ട് മുന്നേ ആണ് നന്ദിനിയിക്ക് ക്രിസ്റ്റീനയെ ഒന്നു ഒറ്റയ്ക്ക് കിട്ടിയത്. മേയ്ക്കപ്പ് ആർട്ടിസ്റ്റുകളുടെയും ഫോട്ടോഗ്രാഫർസിന്റെയും

ഇടയിൽ നിന്നു ക്രിസ്റ്റീനയെ ഇനി തനിച്ചു കിട്ടുന്ന വേറൊരു സന്ദർഭം ഉണ്ടാവില്ല എന്നുറപ്പിച്ച നന്ദിനി അവളെ 715ആം റൂമിന്റെ മാസ്റ്റർ ബെഡ്റൂമിലേക്ക് കൂട്ടി കൊണ്ട് പോയി, ഡോർ ബോൾട്ട് ചെയ്തു.

ഭാഗം – 8

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: