നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 6)

ഭാഗം – 5

ചിത്രപ്പുഴയ്ക്ക് അഭിമുഖമായി പണികഴിപ്പിച്ച കോളേജ് കാനപ്പിയിൽ ഫ്രണ്ട്സും ആയി കൂട്ടം കൂടിയിരുന്നു പുഴയിലേക്ക് കല്ലെറിഞ്ഞു രസിച്ചു കൊണ്ടിരുന്ന എബി മാത്യുവിനെ നോക്കിയിട്ട് ഇടത്തേ പുരികം പൊക്കി തോമസ് ചോദിച്ചു, “അളിയാ അവളെ എങ്ങനെ കണ്ട് പിടിക്കും?”

“ഹോ… കുറച്ച് ഡിഫികൾട്ട് ആണ്…”, വിഷ്ണു പറഞ്ഞു നിർത്തി.

“എന്നാലും വെറും വയറ്റിൽ അവളെ തേടി പിടിക്കുന്ന കാര്യം ആലോചിക്കണോ? എന്തേലും കഴിച്ചിട്ട് പോരേ?”, ശരത് വിശന്നു കരയാൻ തുടങ്ങി.

“ഇവിടെ ഒരുത്തന്റെ ജീവൻ മരണ പോരാട്ടം നടക്കുമ്പോൾ ആണ്, അവന്റെ ഒരു തീറ്റ! നീ ആ ഇക്കേടെ കടയിൽ പോയി കൊത്തുപൊറോട്ട വാങ്ങി കഴിക്ക്.” സനന്ദ് പറഞ്ഞു.

“എടാ ഇത് അവളുടെ പേര് പോലും അറിയാണ്ട് എങ്ങനെ കണ്ടുപിടിക്കാൻ ആണ് ഈ മഹാലോകത്തിൽ നിന്ന്?” ഷെപ്പേഡ് സംശയം പൂണ്ടു.

“ടാ ഷെപ്പു നീ വെറുതെ നെഗറ്റിവ് അടിക്കല്ലേ. പാവം തോമസ് ഒന്നാമതേ വിഷമിച്ച് ഇരിക്കുവാ..”, ഗ്രിഗറി തോമസ്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞു.

പെട്ടെന്ന് തലയിൽ നൂറു വാട്ട് ബൾബ് കത്തിയത് കണക്കെ പോൾ ഉച്ചത്തിൽ അലറി വിളിച്ചു, “യുറേക്കാ….!!!”.

******************************************

ചിറ്റേത്ത്കര ജങ്ഷൻ തിരിഞ്ഞു ഇൻഫോപാർക്ക് റോഡിലേക്ക് ഒരു ചുവപ്പ് ബീറ്റിൽ ഒഴുകി വന്നു. കാറിനുള്ളിൽ നിന്നു എഡ് ഷീരന്റെ പാട്ട് ബാസിൽ തുള്ളിക്കളിച്ചു. ഒരു മനോഹരമായ ഡ്രിഫ്റ്റ് എടുത്തു ബീറ്റിൽ ക്രിസ്തുഗിരി കോളേജ് ഗേറ്റ് കടന്ന് പാർക്കിങ് ലോട്ടിൽ ചെന്നു നിന്നു. കാറിൽ നിന്നു മാക് എയർബുക്കും ഗുച്ചി ഹാൻഡ്ബാഗും ആയി അവൾ മെല്ലെ ഇറങ്ങി. ഇവൾ ആണ് PPC.

പ്രിയ പ്രിൻസ് ചക്രംപിള്ളി അഥവാ PPC, ഹോട്ടൽ ഹിൽസൈഡിന്റെ ഓണർ പ്രിൻസ് പോത്തൻ ചക്രംപിള്ളിയുടെ ഏക മകൾ ആണ്. സമുദ്രനിരപ്പിൽ നിന്നും നാലടി മാത്രമേ ഉയരം ഉള്ളെങ്കിലും ചെന്നൈ സെയ്ന്റ് മാരീസിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഗോൾഡ്‌ മെഡലോടെ ബിരുദം പൂർത്തിയാക്കിയ മിടുക്കി ആണവൾ. സുന്ദരിയും സുശീലയും സർവോപരി ബുദ്ധിമതിയും അണവൾ. ഹൗഎവർ പൊക്കം ഇല്ലായ്മ പറഞ്ഞു കോളേജിലെ ബോയ്സ് എല്ലാരും അവളെ നിഷ്കരുണം ഫ്രണ്ട്സോൺ ചെയ്തു.

കാർ ലോക്ക് ചെയ്തു പ്രിയ ഫിനാൻസ് ക്ലാസ്സ് അറ്റൻഡ് ചെയ്യാനായി കോളേജ് ബിൽഡിങ്ങിലേക്ക് നീങ്ങി. ഗ്രൗണ്ട്ഫ്ലോറിലെ ലിഫ്റ്റ് എടുക്കാനായി കോളേജ് റിസപ്ഷൻ ഏട്രിയം മുറിച്ചു കടന്ന പ്രിയയെ എതിരേറ്റത് എബിയുടെയും തോമസിന്റെയും നേതൃത്വത്തിലുള്ള പത്തംഗ സംഘം ആണ്. അവളോട് ആര് കാര്യം അവതരിപ്പിക്കും എന്ന തർക്കത്തിനൊടുവിൽ നറുക്ക് വീണ ഗ്രിഗറി ആവശ്യം ഉന്നയിക്കാൻ ആയി അവളുടെ മുന്നിൽ പരുങ്ങി പരുങ്ങി നിന്നു.

“പിപിസി, അത് പ്രിയേ… എന്താന്നു വച്ചാൽ….”, ഗ്രിഗറി മടിച്ചു മടിച്ചു നിന്നു.

“എന്താ ഗ്രിഗറി? പൈസ കടം ആണേൽ നടക്കില്ല കേട്ടോ!”, പ്രിയ തൃശ്ശൂര്കാരി അച്ചായത്തി മോഡ് ഓണാക്കി.

“അയ്യേ പൈസ കടം സീൻ അല്ല. ഈ തോമസിന് പ്രിയയോട് എന്തോ പറയാൻ ഉണ്ട്.” എന്നും പറഞ്ഞു ഗ്രിഗറി തോമസിനെ പ്രിയയുടെ മുന്നോട്ട് തള്ളി.

കാര്യം മനസ്സിലാവാതെ വണ്ടർ അടിച്ചു നിന്ന പ്രിയയോട് അവസാനത്തെ വഴി എന്ന നിലയ്ക്ക് തോമസ് എല്ലാം തുറന്ന് പറയാൻ തീരുമാനിച്ചു.

“അത് പ്രിയേ, നിന്റെ ഹോട്ടലിൽ താമസിക്കുന്ന ഒരു പെണ്ണിനെ എനിക്ക് ഇഷ്ടപ്പെട്ടു. അവളുടെ ഡീറ്റെയിൽസ് അറിയാനും ഒന്ന് കാണാനും നീ എന്നെ ഹെല്പ് ചെയ്യണം.” എന്ന മുഖവുരയോടെ തോമസ് അവന്റെ പ്രേമ കഥ അവളോട് തുറന്നു പറഞ്ഞു.

തോമസ് പറഞ്ഞത് കേട്ട് അവന്റെ ഇഷ്ടം സീരിയസ് ആണെന്ന് മനസ്സിലാക്കിയ പ്രിയ അവനെ സഹായിക്കാൻ തന്നെ തീരുമാനിച്ചു.

“എല്ലാരും വാ… നമുക്ക് തോമസിന്റെ പെണ്ണിനെ പോയി പൊക്കാം!”, ഒരു പുഞ്ചിരിയോടെ പ്രിയ തോമസിന് ആത്മവിശാസം ഏകി.

***************************************

ഹോട്ടലിനു മുന്നിൽ പ്രിയയുടെ ചുവന്ന ബീറ്റിൽ ഒരു സഡൻ ബ്രേയ്ക്കോട് കൂടി ഇരച്ചു വന്നു നിന്നു, പുറകേ ‘പടക്കം’ അനീഷിന്റെ ആൾട്ടോ കൺവർട്ടഡ് ഫെറാറിയിലും സനന്ദിന്റെ മന്ദാകിനി എന്നു വിളിക്കുന്ന ഫോർഡ് ഫിയസ്റ്റയിലും ആയി തോമസും സംഘവും വന്നു. പുറത്ത് നിന്ന സെക്യൂരിറ്റിയ്ക്ക് വാലേ പാർക്കിങ്ന് ആയി കീ ഏൽപ്പിച്ച ശേഷം പ്രിയ തോമസ്സിനോടും സംഘത്തോടും കാർ പാർക്ക് ചെയ്ത ശേഷം ഹോട്ടൽ ലോബിയിൽ ഇരിക്കാൻ നിർദ്ദേശിച്ചു.

ക്രിസ്ത്യൻ ലൂബൂറ്റോണിന്റെ ആറിഞ്ചു നീളമുള്ള ഹീൽ ഷൂസ് ഇറ്റാലിയൻ മാർബിളിൽ ഉണ്ടാക്കുന്ന ‘ക്ലിക്ക് ക്ലിക്ക്’ എന്ന ശബ്ദം കേട്ടിട്ടാണ് റിസപെഷനിൽ ഫയൽ നോക്കി കൊണ്ടിരുന്ന ഡ്യൂട്ടി മാനേജർ സനീഷ് തലയുയർത്തി ആരാ വന്നതെന്ന് നോക്കിയത്. ഗസ്റ്റിനെ പ്രതീക്ഷിച്ച സനീഷ്ന് പതിവില്ലാതെ പ്രിയയെ കണ്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. തന്റെ പകപ്പ് പുറത്ത് കാണിക്കാതെ സനീഷ് പ്രിയയെ അഭിസംബോധന ചെയ്ത് സ്വീകരിച്ചു.

“Good morning ma’am, how are you doing  today?” സനീഷ് തന്റെ വശ്യമായ പുഞ്ചിയോട് കൂടി പ്രിയയെ സ്വീകരിച്ചു.

“I am doing good Saneesh. How’s your work going?”, പ്രിയ ഉപച്ചാര വാക്കുകൾ മൊഴിഞ്ഞു.

“Work is going perfect ma’am. We are having great business”, സനീഷ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

“That’s wonderful. May I see the guest ledger Saneesh?”, പ്രിയ അധികാര സ്വരത്തിൽ ചോദിച്ചു.

സനീഷ് ഉടൻ തന്നെ പ്രിയയ്ക്ക് ഗസ്റ്റ് ലെഡ്ജർ കൈമാറി. ലെഡ്ജറിന്റെ താളുകൾ മറിച്ചു നോക്കി കൊണ്ട് പ്രിയ ലാഘവത്തോടെ സനീഷ്നോട് 715ആം റൂമിലെ ഗസ്റ്റിനെ പറ്റി ചോദിച്ചു.

“സനീഷ്, നമ്മുടെ 715ആം നമ്പർ മുറിയിൽ ആരാണ് സ്റ്റേ ചെയ്യുന്നത്?” പ്രിയ ചോദിച്ചു.

“715ആം റൂമിലൊ? ഒരു മിനിറ്റ് മാം ഞാൻ നോക്കി പറയാം.” സനീഷ് ഉടനെ കമ്പ്യൂട്ടറിൽ ഗസ്റ്റ് ഡീറ്റെയിൽസ് ചെക്ക് ചെയ്തു.

“715ആം നമ്പർ റൂമിൽ താമസിക്കുന്നത് മിസ്റ്റർ ജോർജ്‌ ആൻഡ് മിസിസ് ജോർജിന്റെ മോൾ ക്രിസ്റ്റീന ആണ്.” സനീഷ് കമ്പ്യൂട്ടറിൽ നോക്കി പറഞ്ഞു.

“ഈ മിസ്റ്റർ ജോർജ് എന്നു പറയുന്നത്?” പ്രിയ കൂടുതൽ അറിയാനായി ചോദിച്ചു.

“മിസ്റ്റർ ജോർജ് നോവ ബിൾഡേർസ് ആൻഡ് ഡെവെലെപ്പേർസിന്റെ മാനേജിങ് ഡയറക്ടർ ആണ്. മിസ്റ്റർ ജോർജ് ആൻഡ് ഫാമിലി ഇന്ന് രാവിലെ ആണ് ചെക്കിൻ ചെയ്തത്. അദ്ദേഹത്തിന്റെ റിലറ്റീവ്സും ഇവിടെ സ്റ്റേ ചെയ്യുന്നുണ്ട്. അവർ എല്ലാരും ഒരു മെഹന്ദി ഫങ്ഷന് വേണ്ടി പുറത്ത് പോയിരിക്കുകയാണ്.

നാളെ ആ ക്രിസ്റ്റീന മാമിന്റെ കല്യാണം ആണല്ലോ!” സനീഷ് പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.

ക്രിസ്റ്റീനയുടെ വിവാഹ വാർത്ത പ്രിയയിൽ ഒരു നടുക്കം ആണ് സൃഷ്ടിച്ചത്. ആ ഞെട്ടലിൽ അവളുടെ കയ്യിൽ നിന്ന് ലെഡ്ജർ ബുക്ക് താഴേക്ക് വീണു. തോമസിനോട് ഇനി എന്ത് പറയും എന്നറിയാതെ പ്രിയ ഒരു ഉത്തരത്തിന് വേണ്ടി വിഷമിച്ചു.

ഭാഗം – 7

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Blog at WordPress.com.

Up ↑

Silma Reviews

your destination for that 90s movie reviews

WeirdmaskmanNG's Blog

Where all the good things around you is just a CLICK away.

Matters of the Belly

A hungry Egyptian in Oz

Bruised Passports

Wheres and Wears

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: