നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 5)

ഭാഗം – 4

തിരക്കേറിയ റോഡിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഒരു കുഞ്ഞു ജനാലയിലൂടെ ഊളിയിട്ട് അകത്തേക്ക് കേറി ഒട്ടേറെ ഇടനാഴികൾ താണ്ടി നമ്മൾ എത്തി നിൽക്കുന്നത്  ഹോട്ടൽ ജനറൽ മാനേജർ രഞ്ജിത്ത് തോമസിന്റെ ക്യാബിനു മുമ്പിൽ ആണ്. അകത്തെ ഒച്ചപ്പാടും ബഹളവും കേട്ടു ഒന്നു അങ്ങോട്ട് എത്തിനോക്കിയാൽ കാണുന്നത് കലി തുള്ളി നിൽക്കുന്ന രഞ്ജിത്ത് തോമസിനെയും കൂടെ ജാലിയൻവാലാ ബാഗിൽ ബ്രിട്ടീഷുകാർക്ക് മുന്നിൽ ഒറ്റപ്പെട്ടു പോയ പോലെ നിൽക്കുന്ന സെക്യൂരിറ്റി മാനേജർ ലെഫ്റ്റനന്റ് ജിനു ജോണിനെയുമാണ്.

“Within one hour, I want the report on my table. Such a breach of security, that too in my hotel property, I just cannot afford to have it here. ആദ്യം ഫേക്ക് ഫയർ അലാം മുഴങ്ങുന്നു, പിന്നെ ചെക്കിൻ ചെയ്ത ഗസ്റ്റുകളെ മെഷീൻ റൂമിൽ നിന്നും ലോണ്ടറിയിൽ നിന്നും കണ്ടു കിട്ടുന്നു. മിസ്റ്റർ ജിനു എന്താണിതൊക്കെ? I need a detailed explanation. You may go now.”

ശരി എന്ന് തലയാട്ടി കൊണ്ട് ലെഫ്റ്റനന്റ് ജിനു ജോൺ ജിയെമ്മിന്റെ ഓഫിസ് റൂമിൽ നിന്നു ഇറങ്ങി. ദേഷ്യം സഹിക്ക വയ്യാതെ അയാളുടെ ചെവികൾ ചുവന്നു തുടുത്തു. ആദ്യമായിട്ടാണ് തന്റെ ഡിപ്പാർട്മെന്റിൽ നിന്നു ഒരു വീഴ്ച സംഭവിക്കുന്നത്, അതും ഇത്രയും വലിയ വീഴ്ച്ച. ചെക്കിൻ ചെയ്ത് റൂമിൽ കേറിയ ഗസ്റ്റുകളെ ലോണ്ടറിയിൽ നിന്നും മെഷീൻ റൂമിൽ നിന്നും കണ്ടെത്തുക എന്നു വച്ചാൽ തന്നെ മോശം. തനിക്ക് എങ്ങനെ ഇനി സഹപ്രവർത്തകരെ തലയുയർത്തി കണ്ണിൽ നോക്കി കൊണ്ട് സംസാരിയ്ക്കാൻ പറ്റും. ദേഷ്യം സഹിക്കാതെ അയാൾ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.

ഒരു ബുള്ളെറ്റ് ചീറി പാഞ്ഞു വരുന്ന തീവ്രതയോടെ ജിനു തന്റെ ക്യാബിനിലേക്ക് പാഞ്ഞടുത്തു. വാതിൽ ശക്തിയിൽ തുറഞ്ഞു പ്രവേശിച്ച ശേഷം വയര്‍ലെസ്സിൽ എല്ലാ സെക്യൂരിറ്റി എക്സിക്യൂട്ടീവുകളോടും തന്റെ റൂമിൽ എത്താൻ നിർദ്ദേശം കൊടുത്തു. ഏസിയുടെ റ്റെൻമ്പറേചർ 19℃ ആക്കിയ ശേഷം അയാൾ തന്റെ റിവോൾവിങ് ചെയറിൽ ചാഞ്ഞിരുന്നു കാര്യത്തിന്റെ ഗൗരവത്തെ പറ്റി ഒന്നു വിശകലനം ചെയ്തു.

“സാർ…” എന്ന മൃദു വിളിയിൽ ആണ് ജിനു ജോൺ കണ്ണു തുറന്നത്. അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ ഹരിയുടെ നേതൃത്വത്തിൽ മൂന്ന്  സെക്യൂരിറ്റി എക്സിക്യൂട്ടീവുകളും അയാളുടെ മുന്നിൽ നിരന്നു നിന്നു.

“എന്താ ഹരി? What’s going on here? Give me a clear picture of what had happened yesterday.” ലെഫ്റ്റനെന്റ്റ് ജിനു ആരാഞ്ഞു.

“അത് സർ….”, ഹരി പറഞ്ഞു തുടങ്ങി, “ ക്രിസ്തുഗിരി കോളേജിൽ നിന്ന് കുറച്ച് പയ്യന്മാർ ഇന്നലെ വൈകിട്ട് ബാറിൽ വന്നിരുന്നു. അവർ കുടിച്ചു വീലായി ഹോസ്റ്റലിൽ പോവാൻ പറ്റാത്ത സ്ഥിതി ആയതു കൊണ്ട് അവരുടെ ഫ്രണ്ട് സജി, ഇവിടെ സോഡ സപ്ലൈ ചെയ്യുന്ന പയ്യനാ, അവരെ ഒരു റൂം എടുത്ത് ആക്കി കൊടുത്തു. രാത്രി ആരോ, ഇവരിൽ ആരോ ആണ് എന്നാണെന്റെ സംശയം, മൂന്നാമ്മത്തെ നിലയിലെ ഫയർ അലാം അടിച്ചു. ഈ ഹോട്ടലിൽ ആ നിലയിൽ മാത്രമേ അലാം ബട്ടൻ തുറന്ന് ഇരിക്കുന്നത്. അങ്ങനെ ഉണ്ടായ ഒരു ഫെയ്ക്ക് ടെൻസ് സിറ്റുവേഷനിൽ നിന്നാണ് ഇതൊക്കെ ഉണ്ടായത്. അലാം ശബ്ദം കേട്ട പേടിച്ച പയ്യന്മാർ ഓടി ഓരോ സ്ഥലത്തു ഒളിച്ചിരുന്നു. പയ്യന്മാരെയും അവരുടെ ഫ്രണ്ട് സജിയെയും അകത്തേക്ക് വിളിപ്പിക്കട്ടെ സർ?” ഹരി പറഞ്ഞു നിർത്തി.

ജിനു തല ആട്ടി കൊണ്ട് അവന് അനുവാദം കൊടുത്തു.

“സുശാന്ത്, അവന്മാരെ കേറ്റി വിട്ടേക്ക്”, ഹരി നിർദ്ദേശം കൊടുത്തു.

ജയിൽ പുള്ളികളെ പോലെ തലതാഴ്ത്തി കൊണ്ട് ആ അഭിനവ യൂത്തൻമാർ സെക്യൂരിറ്റി മാനേജറിന്റെ ഓഫീസ് മുറിയിൽ നിരന്നു നിന്നു, കൂടെ ആകെ വണ്ടർ അടിച്ചു നിൽക്കുന്ന സജിയും. ജിനു തലയുയർത്തി അവന്മാരെ നന്നായ് നോക്കി.

“ആരാ ഇവർക്ക് റൂം എടുത്തു കൊടുത്തത്?” ജിനു ഹരിയോട് അന്വേഷിച്ചു.

“ഈ നിൽക്കുന്നവൻ ആണ്, സജി” ഹരി ആലില പോലെ വിറച്ചു നിന്ന സജിയെ ചൂണ്ടിക്കാട്ടി പറഞ്ഞു.

“ഹരി, ഇവന്മാരെ എവിടുന്നൊക്കെ ആണ് കണ്ടുകിട്ടിയത്?” ജിനു ചോദിച്ചു.

“ഈ നിൽക്കുന്ന മൂന്ന് പേർ…” ഗ്രിഗറിയെയും ഷെപ്പേർഡിനേയും സ്വരൂപിനെനയും ചൂണ്ടി കാണിച്ചു കൊണ്ട് ഹരി തുടർന്നു, “സ്പാ ഏരിയയിലെ പൂൾ സൈഡിൽ നിന്നും കിട്ടി. പിന്നെ ഈ നിൽക്കുന്ന സനന്ദ്, പോൾ എന്നിവർ ലേഡീസ് റെസ്റ്റ്റൂമിലെ ബങ്കറിൽ കിടന്നുറങ്ങുക ആയിരുന്നു. ഈ തടിയൻ ശരത്തിനെ മെയിൻ കിച്ചനിൽ നിന്നു ഭക്ഷണം മോഷ്ടിച്ചു കഴിക്കുംമ്പോൾ ആണ് കാണുന്നത്. പിന്നെ ഈ രണ്ടു പേർ”, മാത്യൂനെയും എബിയെയും ചൂണ്ടി കൊണ്ട് ഹരി തുടർന്നു, “ലോണ്ടറി റൂമിൽ നിന്നും കിട്ടി. പിന്നെ ഉള്ളത് ഈ വിഷ്ണു, ഇവനെ മെഷീൻ റൂമിൽ വച്ചു ചീഫ് എൻജിനീയർ അയ്യപ്പൻ സർ കണ്ടു”.

ഒരു ദീർഖ നിശ്വാസം എടുത്തിട്ട് ഹരി പറഞ്ഞു നിർത്തി. ജിനു പയ്യന്മാരെ ഒന്നു തറപ്പിച്ചു നോക്കി. ആ നോട്ടം ചെന്നു അവസാനിച്ചത് ശരത്തിൽ ആണ്.

“നീ ആണോടാ ഫയർ അലാം ഞെക്കിയത്”, ജിനു ശരത്തിനെ രൂക്ഷമായി നോക്കി ചോദിച്ചു

“അയ്യോ സാറേ ഞാൻ അത് ഫ്ലഷ് ആണെന്ന് കരുതി ഞെക്കിയതാ..” എന്നും പറഞ്ഞ് ശരത് വലിയ വായിൽ ഒറ്റ കരച്ചിൽ.

“ഹരീ ഇവൻമാരെ വിളിച്ചോണ്ട് പോ, എന്നിട്ട് നടന്ന സംഭവം വ്യക്തമായി ചോദിച്ചറിഞ്ഞു റിപ്പോർട്ട് തയ്യാറാക്ക്” ജിനു ഹരിയോട് നിർദേശിച്ചു.

“അയ്യോ സാറേ അപ്പൊ തോ…”, ശരത് വല്യ വായിൽ പറയാൻ തുടങ്ങിയതും സജി അവന്റെ വാ അടച്ചിട്ട് പറഞ്ഞു, “സാറേ താങ്ക്സ് ഉണ്ട്.. കുറെ താങ്ക്സ് ഉണ്ട്. ഞങ്ങൾ എന്നാൽ പൊയ്ക്കോട്ടേ…?”

“ആ ചെല്ല് ചെല്ല്… മനുഷ്യന് പണി ഉണ്ടാക്കാൻ ആയിട്ട് ഓരോരുത്തന്മാർ ഇറങ്ങിക്കോളും…” ജിനു പിറുപിറുത്തു കൊണ്ട് അവർക്ക് അനുവാദം നൽകി.

സജി അവന്മാരെ എല്ലാം കൂട്ടി സെക്യൂരിറ്റി ഓഫീസിൽ നിന്ന് ദൂരെ മാറി സ്യൂവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനടുത്തുള്ള മരത്തണലിലേക്ക് നീങ്ങി നിന്നു.

“നീയൊക്കെ എന്നാ പണിയാണ് ഉണ്ടാക്കി വയ്ക്കുന്നത്. മനുഷ്യനെ കൊല്ലിക്കാൻ ആയിട്ട്”, സജി ദേഷ്യത്തിൽ കലി തുള്ളി. “മനുഷ്യൻ എങ്ങനെ എങ്കിലും തടി കേടാകാതെ എസ്കേപ്പ് അടിക്കാൻ നോക്കുമ്പോൾ തന്നെ അവന് തോമസ് എവിടെ ഉണ്ടെന്നു അറിയണം. ബ്ലഡി ബന്ദർ കെ ബച്ചേ!” സജി ദേഷ്യത്തിൽ എന്തൊക്കെയോ പിന്നെയും പറഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷെ പതുക്കെ അവന്റെ തലയിലും അത് കത്തി! തോമസ് എവിടെ പോയി?

അപ്പോൾ അങ്ങ് ദൂരെ ഹോട്ടൽ ബിൽഡിങ്ങിലെ താഴത്തെ നിലയിലെ ലിഫ്റ്റിന്റെ വാതിലുകൾ “ണ്ണിം” എന്ന ശബ്ദത്തോടെ തുറന്നു. ഒരു കുഞ്ഞുകാറ്റിൽ പാറി വന്ന അപ്പൂപ്പൻതാടിയെ പോലെ തോമസ് മെല്ലെ ലിഫ്റ്റിൽ നിന്നു ഇറങ്ങി. ഒരു സ്വപ്ന സഞ്ചാരിയെ പോലെ ഏതോ വഴികളിലൂടെ സഞ്ചരിച്ചു അവൻ തന്നെ അന്വേഷിച്ചു കൊണ്ട് നടന്നിരുന്ന സജിയുടെയും കൂട്ടരുടെയും മുന്നിൽ എത്തിപ്പെട്ടു.

ആകാംക്ഷയോടെ തന്റെ മുഖത്തേക്ക് ഉറ്റു നോക്കിയ കൂട്ടുകാരോട് അവൻ ഒന്നേ പറഞ്ഞൊള്ളൂ…. ”എനിക്ക് വേണം അവളെ. അവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല!”

ഭാഗം – 6

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: