നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 4)

ഭാഗം – 3

ക്രിസ്റ്റീന 715ആം മുറിയുടെ വാതിൽ മെല്ലെ തുറന്നു അകത്തേക്ക് കടന്നു. കീ ഹോൾഡറിൽ വച്ച ശേഷം ഹാളിലെ ജനൽ വിരികൾ തുറന്നിട്ടു. ഒരു തണുത്ത കാറ്റ് അവളുടെ മുടിയിഴകൾ തഴുകി കടന്നു പോയി. നാളെ ആണ് ആ ദിവസം; അവൾ ഒരു നെടുവീർപ്പോടെ ഓർത്തു. അവൾ, ഓർമകളിൽ കൂടി ദേശങ്ങൾ താണ്ടി ചിന്തയുടെ മറുകര എത്തി, എന്നിട്ടും താൻ തേടിയ ഉത്തരം അവളുടെ കൈപ്പിടിയിൽ നിന്നും തെന്നി മാറി ഒരു നക്ഷത്രത്തെ പോലെ കൊതിപ്പിച്ചു കടന്നു കളഞ്ഞു. കതകിൽ ആരോ തട്ടുന്നത് കേട്ടിട്ടാണ് അവൾ ചിന്തകളുടെ ആഴത്തിൽ നിന്നു മുങ്ങി നിവർന്നത്. ദൂരെ മാറ്റി വച്ചിരുന്ന സ്യൂട്ട് കേസ് എടുത്തു സൈഡ് ടേബിളിൽ വച്ചു ക്രിസ്റ്റീന ഡ്രെസ്സുകൾ അൺപായ്ക്ക് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും അവളുടെ കസിൻസ് ജൊവാനും കാതറീനും കതക് തുറന്നു എന്തോ സംസാരിച്ചു കൊണ്ട് അകത്തേയ്ക്ക് കടന്നു വന്നു. ക്രിസ്റ്റീനയെ കണ്ടതും അവർ സംസാരം നിർത്തി പരസ്പരം ഒന്നു നോക്കിയ ശേഷം ഹാളിലെ സോഫയിൽ അവൾക്ക് അഭിമുഖമായി ഇരിപ്പുറപ്പിച്ചു.

“ടീനേച്ചി, ചേച്ചിയ്ക്ക് ഉറപ്പാണോ ജോയൽ അച്ചായൻ തന്നെ ആണ് ചേച്ചിയ്ക്ക് പറ്റിയ ആൾ എന്നു. എനിക്ക് കുറച്ച് സംശയം ഇല്ലാതെയില്ല”, കാതറിൻ മെല്ലെ ചോദിച്ചു.

“ടീനേച്ചി ഇപ്പോഴും സമയം വൈകിയിട്ടില്ല. ഒരു നോ പറഞ്ഞാൽ പോരെ. ഈ കല്യാണത്തിൽ ചേച്ചി ഹാപ്പി ആയിരിക്കും എന്ന് ചേച്ചിയ്ക്ക് തോന്നുന്നുണ്ടോ?”, ജോവാൻ കാതറീന്റെ വാക്കുകളെ പിന്തുണച്ചു കൊണ്ട് പറഞ്ഞു.

ക്രിസ്റ്റീന അവരെ ഒന്നു സംശയത്തോടെ നോക്കി. അവളുടെ മനസ്സിലെ അതേ ചോദ്യങ്ങൾ ആണ് ഇവർ ഇപ്പൊ അവളോട് ചോദിയ്ക്കുന്നത്. എത്ര വട്ടം സ്വയം ചോദിച്ചട്ടും ഉത്തരം കിട്ടാതെ മനസ്സിൽ തികട്ടി കിടക്കുന്ന ചോദ്യങ്ങൾ. അവൾ തന്റെ കയ്യിൽ ഇരുന്ന മേയ്ക്കപ്പ് ഐറ്റംസ് സൈഡ് ടേബിളിൽ വച്ചിട്ട് തെല്ലൊന്നു ആലോചിച്ചിട്ട് പറഞ്ഞു. “അപ്പയും അമ്മയും നന്നായി ആലോചിച്ചിട്ട് എടുത്ത തീരുമാനം അല്ലേ, അപ്പോൾ ഞാൻ വേണ്ട എന്നു പറഞ്ഞാൽ ശരിയാവില്ല. പോരാത്തതിനു ജോയലിന്റെ പപ്പയും എൻറെ അപ്പയും ബിസിനസ്സ് പാർട്ണർസ് ആണ്. എന്റെ ഒരു നോ ആ ബന്ധം വഷളാക്കും.” ക്രിസ്റ്റീന സ്വന്തം വാക്കുകളിൽ കൂടി താൻ എടുത്ത തീരുമാനം ശരി എന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

“പക്ഷേ ജോയൽ അച്ചായൻ ഭയങ്കര അഹങ്കാരിയും ഷോ ഓഫും ആണ്. പുള്ളി ചേച്ചിയുടെ ടൈപ്പേ അല്ല.” കാതറീന്റെ വാക്കുകളിൽ ആശങ്ക നിറഞ്ഞിരുന്നു.

ക്രിസ്റ്റീന മെല്ലെ സ്യൂട്ട് കേസ് അടച്ചു വച്ചിട്ട് കാതറീന്റെ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു, “മോളെ ഈ അറേഞ്ച്ഡ് മാര്യേജ്ജ് എന്നു പറയുന്നത് തന്നെ ഒരു അഡ്ജസ്റ്മെന്റ് ആണ്. And in real life there is no fairy tale.”

ക്രിസ്റ്റീന പറഞ്ഞ് നിർത്തിയതും ഇവന്റ് മാനേജർ ആയ നന്ദിനിയും കൊറേയോഗ്രാഫർ ദീപതിയും വാതിൽ തുറന്നു അവരുടെ അടുത്ത് വന്നു.

“ജൊവാന്റെയും കാതറീന്റെയും ഡാൻസ് ടേൺ രണ്ടാമത് ആണ്‌. ദീപ്തീ ഇവരുടെ ഡാൻസ് സോങ് ‘ബേബി കൊ ബേസ് പസന്ത് ഹേ’ ഒന്നു പ്ളേ ചെയ്തേ….”

ഒരു സൂപ്പർ ഹിറ്റ് ഹിന്ദി ഗാനം മ്യൂസിക് പ്ലേയറിൽ നിന്നു ഒഴുകാൻ തുടങ്ങി. ജൊവാനും കാതറീനും ആ തട്ടു പൊളിപ്പൻ ഗാനത്തിനൊത്ത് നൃത്തം വയ്ക്കാൻ തുടങ്ങി. ദീപ്തി നന്ദിനിയെയും ക്രിസ്റ്റീനയെയും കൂടെ ഡാൻസ് ചെയ്യാൻ ആയി ക്ഷണിച്ചു. ക്രിസ്റ്റീന തന്നെ അലട്ടുന്ന വിഷമങ്ങൾ എല്ലാം മറന്നു അവരോടൊപ്പം ചേർന്നു.

****************************************

‘രേ ലക്ക് ധക്ക് ലക്ക് ധക്ക് ജാട്ട്നി കേ
ഹാവ് ഭാവ്‌ മേം തേജി……’

ചടുലമായ ഹിന്ദി വാക്കുകൾ ചെവിയിൽ തുളച്ചു കയറിയപ്പോൾ ആണ് തോമസ് മെല്ലെ കണ്ണ് ചിമ്മി ചിമ്മി തുറന്ന് ചുറ്റും നോക്കുന്നത്. ഹാളിൽ നിന്ന് പൊട്ടിച്ചിരികളും കലപില സംസാരങ്ങളും കേട്ടപ്പോൾ തന്നെ അവനു മനസ്സിലായി പണി പാളി എന്ന്. റൂമിൽ ഗസ്റ്റുകൾ വന്നിട്ടുണ്ട്. അവരുടെ കണ്ണിൽ പെടാതെ എങ്ങനെ രക്ഷപ്പെടും എന്നു ആലോചിച്ചപ്പോൾ അവന്റെ തലയിൽ ആദ്യം വന്ന ഐഡിയ ബെഡ്ഡിന് അടിയിൽ ഒളിച്ചു ഇരിക്കാം എന്നതായിരുന്നു. പക്ഷെ ബെഡ്ഡിന്റെ കാലിന് നീളം കുറവായത് കൊണ്ട് അവൻ ആ ഐഡിയ ഉപേക്ഷിച്ചിട്ട് ഡ്രസിങ് ടേബിളിന്റെ അടുത്തുള്ള വാഡ്രോബിൽ കേറി ഒളിച്ചിരുന്നു. എന്നിട്ട് വാഡ്രോബിന്റെ വാതിൽ പാളി തെല്ലൊന്നു തുറന്നു ഹാളിലെ രംഗം ശ്രദ്ധിച്ചു. പെണ്കുട്ടികള് ഇതൊന്നും അറിയാതെ ഹിന്ദി പാട്ടിനൊത്ത് ഡാൻസ് ചെയ്യുകയും പരസ്പരം സംസാരിക്കുകയും ചെയ്യുകയായിരുന്നു. പെട്ടെന്ന് ആരോ ഡോർ ബെൽ അടിക്കുകയും തുടർന്ന് വാതിൽ തുറന്നു ഒരു സ്ത്രീ ശബ്ദം അകത്തേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

“ആഹ് നിങ്ങൾ ഇത് വരെ റെഡി ആയില്ലേ പിള്ളേരേ… ഇവിടെ തുള്ളിക്കോണ്ട് നിൽക്കുവാണോ… ചെല്ലു എല്ലാരും മെഹന്തിയ്ക്ക് വേണ്ടി റെഡി ആവ്. ക്രിസ്റ്റീന വേഗം ആകട്ടെ…”, ആ സ്ത്രീ ശബ്ദം മൊഴിഞ്ഞു.

“ഞങ്ങൾ ഇപ്പൊ തന്നെ റെഡി ആകാം റീനാമ്മച്ചി”, പെണ്കുട്ടികൾ ഒരുമിച്ചു പറഞ്ഞു.

“കാതറിൻ, ജോവാൻ സ്വന്തം റൂമിൽ ചെന്നു റെഡി ആവ്, ദീപ്തി, നന്ദിനി ഇവരെ വിളിച്ചോണ്ട് ചെല്ല്. ക്രിസ്റ്റീനേ പെട്ടെന്ന് റെഡി ആയിക്കേ… ലേയ്റ്റ് ആവല്ലേ…”

“ശരി റീനാമ്മച്ചി ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി വരാം”, ക്രിസ്റ്റീന പറഞ്ഞു.

“എന്നാ വാ പിള്ളേരേ നമുക്ക് പോകാം”, റീനാമ്മച്ചി എല്ലാരേയും വിളിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു.

ക്രിസ്റ്റീന വാതിൽ ബോൾട്ട് ചെയ്തതിനു ശേഷം സ്യൂട്ട് കേസിൽ നിന്ന് ഡ്രെസ്സ് എല്ലാം എടുത്തു വാഡ്രോബിലേക്ക് വയ്ക്കാൻ ആയി മാസ്റ്റർ ബെഡ്റൂമിലേക്ക് നീങ്ങി. ഡ്രെസ്സ് എല്ലാം ബെഡ്‌ഡിൽ വച്ച ശേഷം ക്രിസ്റ്റീന വാഡ്രോബ് മെല്ലെ തുറന്നു.

നിമിഷങ്ങൾ ഓരോന്നായി പോസ് ചെയ്ത് ഫ്രീസ് ആക്കി വച്ചിരുന്നെങ്കിൽ എന്നു തോമസ് വിചാരിച്ച നിമിഷങ്ങൾ ആണ് പിന്നെ നടന്നത്. വളരെ പതുക്കെ, അമൽ നീരദ് സിനിമ പോലെ, സ്ലോ മോഷനിൽ ക്രിസ്റ്റീന വാഡ്രോബിന്റെ വാതിൽ തുറക്കുന്നു, ഉള്ളിൽ ഒളിച്ചിരുന്ന തോമസിനെ കാണുന്നു, അവർ രണ്ടു പേരുടെയും നോട്ടം ഉടക്കുന്നു. പിന്നെ നടന്നത് എട്ട് ദിക്കു പൊട്ടുമാർ ബാങ്ക് വിളിക്കുന്നത് പോലെ ഉള്ള ആആആ… എന്ന അലറി വിളി ആയിരുന്നു.

“അയ്യോ എന്നെ ഒന്നും ചെയ്യല്ലേ, ഞാൻ ഇവിടെ അറിയാതെ കേറി പോയതാ, ഞാൻ കള്ളൻ ഒന്നും അല്ല എന്നെ വെറുതേ വിടണേ…” മൂക്കിൻ തുമ്പത്ത് ഇരുന്ന കണ്ണട കേറ്റി വച്ചു കൊണ്ട് തോമസ് അപേക്ഷിച്ചു.

ക്രിസ്റ്റീന നിലവിളി നിർത്തി അവനെ ഒന്നു നോക്കി. വെളുത്ത നിറം. ലീവൈസിന്റെ ടിഷർട്ടും ജീൻസും ധരിച്ചിരിക്കുന്നു. നീണ്ട കോലം മുടി നേവികട്ട് ചെയ്തിരുന്നു. റിം ലെസ്സ് കണ്ണടയിൽ കൂടെ അവൻ അവളെ ദയനീയമായി നോക്കുകയാണ്.

പെട്ടെന്ന് റൂമിന്റെ ഡോറിൽ ആരോ കൊട്ടി വിളിച്ചു. “മോളേ ക്രിസ്റ്റീനേ… എന്താ പ്രശ്നം? നീ വാതിൽ തുറക്ക്… ക്രിസ്റ്റീനേ…. വാതിൽ തുറക്ക് മോളെ…” റീനാമ്മച്ചിയുടെ സ്വരം ഡോറിന്റെ മറുവശത്ത് കേട്ടു.

തോമസിനെ ഒരു വട്ടം കൂടി നോക്കിയിട്ട് ക്രിസ്റ്റീന പറഞ്ഞു, “ഇതാ വരുവാ റീനാമ്മച്ചി….”. വാഡ്രോബിന്റെ വാതിൽ പാതി അടച്ചു കൊണ്ട് അവൾ റൂമിന്റെ ഡോർ തുറന്നു റീനമ്മച്ചിയുടെ അടുത്തേയ്ക്ക് പോയി.

ഭാഗം – 5

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

Up ↑

Silma Reviews

your destination for that 90s movie reviews

WeirdmaskmanNG's Blog

Where all the good things around you is just a CLICK away.

Matters of the Belly

A hungry Egyptian in Oz

Bruised Passports

Wheres and Wears

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: