നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 3)

ഭാഗം – 2

ഒരു രാത്രിയ്ക്ക് ഒരു പകൽ എന്നത് പോലെ, ടോമിന് ജെറി എന്ന പോലെ, പുട്ടിന് കടല എന്ന പോലെ ഒരു ലഹരിയ്ക്ക് ഹാങ്ങ്ഓവറും ഉണ്ട്. ലഹരി ആകുന്ന മഹാസാഗരത്തിൽ കക്ക പെറുക്കി നടക്കുന്ന കൊച്ചുകുട്ടികളെ പോലെ തളർന്നു കിടന്നു ഉറങ്ങുകയാണ് ആ യുവ അഭിനവ യൂത്തന്മാർ. ഒരു കിംഗ്‌ സൈസ് ബെഡിൽ ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധം തലങ്ങും വിലങ്ങും ആയി മതിമറന്ന് ഉറങ്ങുകയാണ് ആ പത്ത് യുവകോമളന്മാർ.

പെട്ടെന്നതാ രംഗം മാറുന്നു…. ചുറ്റും കുറ്റാക്കൂരിരുട്ട്…. തിങ്ങി തിങ്ങി വളരുന്ന മരങ്ങൾ നിറഞ്ഞ വനം…. ദൂരെ ചപ് ചപ് എന്ന ശബ്ദം കേൾക്കാം… പതിയെ പതിയെ ശബ്ദം അടുത്ത് അടുത്ത് വരുന്നു…. ആരോ ഹോണ്ട്ടഡ് ഫോറസ്റ്റിൽ കൂടെ എന്തിനെയോ പേടിച്ചു ഓടുകയാണ്…. ബലിഷ്ടമായ കൈകൾ, കറുത്ത ലെതർ ബൂട്ട്സ് ധരിച്ച കാലുകൾ എന്നിവ കാണാം… അയാൾ കറുത്ത വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്…. കയ്യിൽ ഉടവാൾ ഉണ്ട്…. ഇടയ്ക്ക് ഇടയ്ക്ക് മുഖത്തേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടികൾ വകഞ്ഞു മാറ്റി അയാൾ പുറകോട്ട് നോക്കുന്നുണ്ട്… അവൻ ജോൺ സ്നോ… ഇത്രയും ബലവാനായ അയാൾ ആരെയെങ്കിലും പേടിച്ചു ഓടണമെങ്കിൽ ശത്രു അത്രെയ്ക്കും ഭീകരൻ ആയിരിക്കണം…. ദൂരെ കാറ്റിൽ ഒഴുകി വരുന്നത് പോലെ സഞ്ചരിക്കുന്ന വൈറ്റ് വാക്കേഴ്‌സ് എന്ന സത്വങ്ങൾ…. അവരുടെ കയ്യിൽ മഞ്ഞ് പാളി കൊണ്ട് നിർമ്മിച്ച നീണ്ട ഉടവാളുകൾ തിളങ്ങുന്നുണ്ട്…. അവർ ജോണിനെ ആക്രമിക്കാൻ ആയി തയ്യാറെടുക്കുകയാണ്… അവനും വെളുത്ത സത്വങ്ങളും തമ്മിൽ ഉള്ള ദൂരം കുറഞ്ഞ് കുറഞ്ഞ് വന്നോണ്ടേയിരുന്നു…. ആക്രമിക്കാൻ എന്ന പോലെ വെളുത്ത സത്വങ്ങൾ അവരുടെ വാളുകൾ ജോൺ സ്നോയ്‌ക്കെതിരെ ആഞ്ഞ് വീശി…..

“ജോൺ സ്നോ” എന്ന് അലറി വിളിച്ചു കൊണ്ട് ശരത് ‘ജംബോ’ കുമാർ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. കുമിള പൊട്ടുന്ന ലാഘവത്തോടെ ജോൺ സ്നോയും വെളുത്ത സത്വങ്ങളും വായുവിൽ അലിഞ്ഞു ചേർന്നു. ശരത് ചുറ്റും നോക്കി, ഹോട്ടൽ റൂമിലെ അരണ്ട വെളിച്ചത്തിൽ അവൻ എവിടെ ആണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. ലഹരി തഴുകിയ കണ്ണുകൾ അവനെ കാഴ്ച്ചയുടെ മായജാലത്തിലേക്ക് കൈ പിടിച്ചു നടത്തി. ഏതോ ഉൾപ്രേരണയിൽ എന്നോണം അവൻ ബെഡ്‌ഡിൽ നിന്ന് കഷ്ടപ്പെട്ട് എഴുന്നേറ്റു. മുന്നിൽ ഖലീസി ഡാന്യേഴ്‌സ് പുഞ്ചിരിച്ചു നിൽക്കുന്നു. ഖലീസി അവന്റെ നേരേ കൈ നീട്ടി തന്റെ അടുത്തേക്ക് വരുവാൻ എന്ന അർത്ഥത്തിൽ വിരലുകൾ ചലിപ്പിച്ചു. ഒരു ഗൂഡ മന്ദസ്മിതത്തോടെ ശരത് അവളുടെ പുറകേ നടന്നു.

ഖലീസി ഒരു അപ്സരസ്സിന്റെ ശൃംഗാര ഭാവത്തോടെ അവന്റെ പിടിയിൽ നിന്ന് കുതറി മാറി റൂമിന്റെ വാതിൽ തുറന്ന് പുറത്തെ ഇടനാഴിലേക്ക് നടന്നു. ശരത് ജംബോ കുമാർ തന്റെ കൈ നീട്ടി അവളെ പിടിക്കാൻ ആയി മുന്നോട്ട് നടന്നു. കിട്ടി കിട്ടിയില്ലെന്ന മട്ടിൽ ഖലീസി ശരത്തിന്റെ പിടിയിൽ നിന്ന് വഴുതി മാറി. ഇങ്ങനെ നിന്നും നടന്നും നിന്നും നടന്നും ശരത് ഇടനാഴിയുടെ അറ്റത്ത്‌ എത്തി. കണ്ണൊന്നു വലിച്ചടച്ചു തുറന്നു നോക്കുമ്പോ അതാ ഒരു ഹോസ് പൈപ്പ്, പിന്നെ ഒരു ഫ്ലഷ് നോബും.

“ഇവൾ ബാത്‌റൂമിൽ എന്താ ചെയ്യുന്നത്? എന്തായാലും വന്നതല്ലേ, ഒന്ന് മൂത്രം ഒഴിച്ചേക്കാം”, ശരത് മനസ്സിൽ ഓർത്തു. ആടി ആടി വന്നു ഇടനാഴിയുടെ കോണിൽ അവൻ കാര്യം സാധിച്ചു. എന്നിട്ട് ഫ്ലഷ് നോബിൽ വിരൽ അമർത്തി.

ബോം…ബോം…ബോം….. എന്ന ശബ്ദത്തോടെ ഉച്ചത്തിൽ ഫയർ അലാം മുഴങ്ങാൻ തുടങ്ങി. ശരത് ഫ്ലഷ് എന്ന് കരുതി അമർത്തിയത് ഫയർ അലാം ആയിരുന്നു. ഈ രംഗം മുകളിൽ സ്വർഗത്തിൽ നിന്ന് വാച്ചു ചെയ്തോണ്ടിരുന്ന ഗുരുവായൂരപ്പനും ശരത്തിന്റെ മുത്തശ്ശി രമാദേവിയും ഒരുമിച്ച് ഫേസ്പാം അടിച്ചു.

മുറികളിൽ വാട്ടർ സ്പ്രിൻക്ലെർ ഓട്ടോമാറ്റിക് ആയി വർക്ക് ചെയ്ത് തുടങ്ങി. ഹോട്ടലിൽ പിന്നെ നടന്നത് ഒരു കോലാഹലം ആയിരുന്നു. മുറികളിൽ നിന്ന് ഗസ്റ്റുകളും ജീവനക്കാരും ജീവന് വേണ്ടി പരക്കം പാഞ്ഞു. വെള്ളമടിച്ചു കിണ്ടി ആയി കിടന്ന നമ്മുടെ ഒമ്പത് വേന്ദ്രന്മാരും ഈ കോലാഹല ശബ്ദം കേട്ട് എഴുന്നേറ്റ് എങ്ങോട്ടേക്കോ എന്ന് ദിശയറിയാതെ പാഞ്ഞു.

***************************

മുഖത്തു വെള്ളം വീണപ്പോൾ ആണ് തോമസ് മെല്ലെ കണ്ണ് ചിമ്മി എഴുന്നേൽക്കുന്നത്. പുറത്ത് ഒച്ചയും ബഹളവും കേൾക്കാം, കൂടെ എന്തോ അലാമിന്റെ ശബ്ദവും. അവൻ കണ്ണ് തിരുമ്മി എഴുന്നേറ്റ് ഇരുന്നു. റൂമിലെ അരണ്ട വെളിച്ചത്തിൽ ചുറ്റും നോക്കി. മെത്തയുടെ പതുപതുപ്പും വൃത്തിയുള്ള ചുറ്റുപാടും കണ്ടപ്പോൾ തന്നെ അവനുറപ്പിച്ചു ഇത് ഹോസ്റ്റൽ റൂം അല്ല എന്നു. വാ വലിച്ചു ഒരു കോട്ടുവായയിട്ട തോമസ് അപ്പോഴാണ് റൂഫിൽ ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരുന്ന വാട്ടർ സ്പ്രിൻക്ലെർനെ കണ്ടതും തന്റെ കൂട്ടുകാർ എവിടെ പോയെന്ന് അന്വേഷിക്കുന്നതും.

തോമസ് എങ്ങോട്ടെന്നില്ലാതെ റൂം വിട്ടു ഇറങ്ങി. ഇടനാഴിയിലൂടെ കുറച്ച് നടന്നപ്പോൾ ആണ്, എതിർ ദിശയിൽ നിന്നു ണ്ണിം എന്ന ശബ്ദത്തോടെ എന്തോ വാതിൽ തുറന്നു അടയുന്നത് ശ്രദ്ധിച്ചത്. അവൻ ശബ്ദം കേട്ട ദിശയിലേക്ക് നടക്കാൻ തീരുമാനിച്ചു. കുറച്ച് നടന്നു ഒന്ന് തിരിഞ്ഞപ്പോൾ തന്നെ വാതിലുകൾ തുറന്ന അവസ്ഥയിൽ ഉള്ള ലിഫ്റ്റ് കണ്ടു. അവൻ ലിഫ്റ്റിൽ കയറി ബട്ടൺ പ്രെസ്സ് ചെയ്യാൻ വന്നപ്പോൾ തന്നെ മുകളിലത്തെ നിലയിൽ നിന്നാരോ ലിഫ്റ്റ് ബട്ടൺ ഞെക്കുകയും അത് മൂലം ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് പോവുകയും ചെയ്തു.

ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ തന്നെ തോമസിന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത് ഭിത്തിയിൽ പതിച്ചിരുന്ന ഏഴാം നില എന്ന ബോർഡ് ആയിരുന്നു. അവൻ മെല്ലെ ലിഫ്റ്റിൽ നിന്നു പുറത്തിറങ്ങി നടന്നു. ആ ഫ്ലോറിന്റെ വിജനത അവന്റെ ഉള്ളിൽ ഒരു തരം ഭീതി ഉളവാക്കി. ആരെങ്കിലും ഉണ്ടോ എന്നറിയാൻ ആയി അവൻ ഹെല്ലോ എന്നു ഉറക്കെ വിളിച്ചു. ഒരു മറുപടിയും അവനു കിട്ടിയില്ല. മുറികൾ മിക്കതും അടഞ്ഞു തന്നെ കിടക്കുകയായിരുന്നു.

കനത്ത നിശബ്ദത തളം കെട്ടിയിരുന്ന ആ സ്ഥലത്തേക്ക് വരേണ്ടിയിരുന്നില്ല എന്നു അവനു തോന്നി പോയി. പേടി കൊണ്ട് അവന്റെ മുഖം വിയർക്കുകയും തൊണ്ട വരളുകയും ചെയ്തു. മുക്കിൻ തുമ്പത്ത് ഇരുന്ന കണ്ണട തെല്ലുയർത്തി വച്ചപ്പോഴാണ് ആ ഇടനാഴിയുടെ അങ്ങേ അറ്റത്ത് തുറന്നു കിടന്ന റൂം അവന്റെ ശ്രദ്ധയിൽ പെട്ടത്. അവിടെ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കാം എന്നുറപ്പിച്ചു അവൻ ആ റൂം ലക്ഷ്യമാക്കി നടന്നു.

തുറന്നു കിടന്ന 715ആം റൂമിന്റെ മുന്നിൽ തോമസ് ഒരു നിമിഷം നിന്നു. അകത്തേയ്ക്കു ഒന്നു പെട്ടെന്ന് കണ്ണോടിച്ചു. ഒറ്റ നോട്ടം കൊണ്ട് തന്നെ അവനു മനസ്സിലായി ഈ മുറി അവൻ ഉറങ്ങിയിരുന്ന മുറിയേക്കാൾ മുന്തിയ സ്വീറ്റ് റൂം ആണെന്ന്. അവൻ മെല്ലെ അകത്തേക്ക് കടന്നു, ചുറ്റും ആകാംഷയോടെ നോക്കി. നന്നായി ഫർണിഷ് ചെയ്ത സ്വീറ്റ് റൂമിന്റെ ആഡംബരതയിൽ അവൻ മയങ്ങി പോയി. ഒരു ശാന്തത അവനെ അടിമുടി പൊതിഞ്ഞു. അതു വരെ അവൻ അനുഭവിച്ച ടെൻഷനാൽ മദ്യത്തിന്റെ ഹാങ്ങോവർ ഐസ് പോലെ ഉരുകി അലിഞ്ഞു ഇല്ലാതെ ആയി. അവനു ചുറ്റും ആയിരം പ്രഷർ കുക്കറുകൾ ഒരുമിച്ചു കൂവി. അവൻ മെല്ലെ മാസ്റ്റർ ബെഡ്റൂമിലെ സപ്ര മഞ്ചത്തിലേക്ക് മെല്ലെ ചാഞ്ഞു, ഒപ്പം താൻ നിന്നിരുന്ന ഫ്ലോർ പൊടുന്നെ കീഴ്മേൽ മറിയുകയും ചെയ്തു.

ഭാഗം – 4

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Blog at WordPress.com.

Up ↑

Silma Reviews

your destination for that 90s movie reviews

WeirdmaskmanNG's Blog

Where all the good things around you is just a CLICK away.

Matters of the Belly

A hungry Egyptian in Oz

Bruised Passports

Wheres and Wears

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: