നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 2)

ഭാഗം – 1

മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്ന് എഴുത്തുകൾ എന്ന് തുടങ്ങുന്ന കേക വൃത്തത്തിന്റെ ലക്ഷണം പോലെ പെഗുകൾ ഓരോന്നായി ടേബിളിലേക്ക് വന്നോണ്ടേ ഇരുന്നു. രാത്രികൾ പകലാക്കിയ ഇവർ ഈ രാവും കുടിച്ചു വെളുപ്പിക്കുമോ എന്ന് തോന്നിപ്പിക്കുമാറ് കുടിച്ചോണ്ടേ ഇരുന്നു. ആരാണ് ആ അവർ എന്ന് ചോദിച്ചാൽ ക്രിസ്തുഗിരി എംബിഎ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ സ്വരൂപ്, സനന്ദ്, ഷെപ്പേർഡ്, തോമസ്, എബി മാത്യു, പോൾ കെ.ടി, ഗ്രിഗറി, ശരത് ജംബോ കുമാർ, വിഷ്ണു, മാത്യു കൈതക്കരി തുടങ്ങിയവർ ആണ്. സ്വരൂപിന്റെ പ്രാഡോ കഥകളും, പോളിന്റെ കീർത്തനങ്ങളും എബിയുടെ എസ്റ്റേറ്റിലെ വെടിയിറച്ചിയുടെ രുച്ചിയും കൊണ്ട് രംഗം കൊഴുക്കുകയാണ്. ഗ്ലാസുകൾ ഒഴിഞ്ഞു കൊണ്ടേ ഇരുന്നു, പെഗ്ഗുകൾ വന്നു കൊണ്ടേയിരുന്നു. ഇത് എവിടം കൊണ്ട് തീരുമെന്ന് ബെയറർമാർ തന്നെ സംശയം കൊണ്ടു. സമയം മെല്ലെ പതിനൊന്ന് മണിയോട് അടുത്തു. ബെയറർമാർ ബാർ ക്ലോസ് ചെയ്യാൻ തിടുക്കം കൂട്ടി, പക്ഷെ നമ്മുടെ വീരശിങ്കങ്ങൾ വിടാൻ കൂട്ടാക്കിയില്ല. അവർ ഒരു കാമുകിയെ ആശ്ലേഷിക്കും പോലെ മദ്യത്തെ വാരി പുണർന്നു. ഇതിനു ഒരു അന്ത്യമുണ്ടാവില്ലേ എന്ന് വണ്ടർ അടിച്ചു നിന്ന ബെയറർമാരുടെ മുന്നിലേക്ക് ഒരു മാലാഖയെ പോലെ അവൻ വന്നു, സജി.

കരിവണ്ടു പോലെ ആണേലും സജി ക്രിസ്തുഗിരി എംബിഎ കോളേജിന്റെ കറുത്ത മുത്താണ്. കോളേജിലെ ഹോട്ട് പീസുകളിൽ ഒന്നായ സംഗീതയെ ഒരു വർഷം മുഴുവൻ ഒറ്റക്കാലിൽ നിന്ന് തപസ്സ് ചെയ്യുമ്പോൽ ട്യൂൺ ചെയ്യാൻ ശ്രമിച്ചട്ടും, സ്വന്തം ചങ്ക് ബ്രോ സനന്ദിന് ലൈൻ ആയി എന്ന് കണ്ടു സംഗീതയെ വേണ്ടെന്നു വച്ച ദൈവദൂതൻ ആണ് സജി. പലവിധ ബിസിനെസ്സ് ചെയ്യുന്ന സജിയുടെ അപ്പന്റെ ആക്രി ബിസിനെസ്സ് എമ്പയിറിന്റെ ലോജിസ്റ്റിക്സ് മാനേജർ ആയ സജി രാവിലെ ഇറക്കിയ ഇരുപത് ക്രേറ്റ് സോഡയുടെ കാശ് വാങ്ങാൻ ആയി വന്നതാണ്‌. പക്ഷെ ഹൃദയഭേദകമായ ആ കാഴ്ച്ച കണ്ടു അവൻ ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു പോയി. ‌പിന്നെ ഒരു യീഹാ എന്ന ആക്രോശത്തോടെ അവൻ ബാർ മാനേജറുടെ അടുത്തേക്ക് പാഞ്ഞെടുത്തു.

“എന്റെ സാറേ, പൊന്നു സാറേ, ഞാൻ എന്താ ഈ കാണുന്നെ? സോഡയുടെ ബിൽ ഇതുവരെ സെറ്റ്‌ലെ ആക്കിയില്ലേ? ഞാൻ അപ്പനോട് എന്ത് പറയും? അപ്പൻ ഇന്നും വൈഫൈ ഓഫ് ചെയ്ത് വയ്ക്കും! ബ്ലഡി ഹിറ്റ്ലർ മാധവൻകുട്ടി അപ്പൻ! മമ്മീ….”
ഇങ്ങനെ വിലപിച്ചോണ്ട് ബാറിൽ നിന്ന് തിരിച്ചു നടക്കുമ്പോൾ ആണ് ഒരു ദീനരോദനം സജിയുടെ കർണപുടങ്ങളിൽ പതിച്ചത്. “ഈ മോങ്ങൽ ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ” എന്ന മട്ടിൽ നോക്കുമ്പോൾ ആണ് ബാറിന്റെ മൂലയിൽ കപ്പ ചിപ്സ് തീർന്നത് കൊണ്ട് വാവിട്ട് കരയുന്ന ജംബോ ശരത്തിനെ അവൻ കാണുന്നത്. സ്പോട്ടിലേക്ക് ഓടിച്ചെന്ന സജിയെ എതിരേറ്റത് അടിച്ചു കിണ്ടിയായി പണ്ടാരടങ്ങി തന്റെ ക്ലാസ്സ്മേറ്റ്സ് ഇരിക്കുന്ന കാഴ്ച ആണ്. തന്റെ ചങ്ക് ബ്രോസ് എങ്ങനെ ഇവിടെ എത്തി എന്ന ചോദ്യത്തിന് ഉത്തരം തേടി സജിയുടെ കണ്ണുകൾ ബെയറർ ബ്രൂട്ടുവിന്റെ മുഖത്താണ്. പത്തംഗ സംഘം ബാറിൽ കാൽ കുത്തിയത് മുതൽ ലാസ്റ്റ്‌ പെഗ്ഗ് അടിച്ച കഥ വരെ ബ്രൂട്ടു വള്ളിപുള്ളി വിടാതെ സജിയെ പറഞ്ഞു ധരിപ്പിച്ചു.

ബിൽ എമൗണ്ട് കേട്ട് കണ്ണ് തള്ളിയ സജിയെ വെള്ളം കൊടുത്തു സെറ്റിൽ ആക്കി ബ്രൂട്ടു ആ യമകണ്ടൻ ടാസ്ക് അവന്റെ മുന്നിൽ അങ്ങ് അവതരിപ്പിച്ചു. വെള്ളമടിച്ചു വീൽ ആയി സൈഡ് ആയ ഈ പത്തംഗ സംഘത്തെ സീൻ കോൺട്ര ആവുന്നെന് മുന്നേ ബാറിൽ നിന്ന് നീക്കണം. ബാറിൽ നിന്ന് ഒരടി പോയിട്ട് ഒന്ന് നിവർന്ന് ഇരിക്കാൻ പോലും കെൽപ്പില്ലാത്ത വിധം മൂക്കറ്റം കുടിച്ച് മത്തായി കിറുങ്ങി ഇരിക്കുന്ന ഇവരെ ഏങ്ങനെ നീക്കമെന്ന് ആലോചിച്ച സജിയുടെ ബുദ്ധിയിലേക്ക് ഒരു വമ്പൻ ഐഡിയ ഓട്ടോ പിടിച്ചു വന്ന് സഡ്ഡൻ ബ്രേക്കിട്ടു നിന്നു.

യീഹാ എന്ന് ആക്രോശിച്ചു സജി നേരെ ബാറിന്റെ സ്റ്റോർ റൂമിലേക്ക് ഓടി, അവിടെ എന്തിനോ വേണ്ടി പരതി. യുറേക്കാ എന്ന് അലറി കൊണ്ട് കുറച്ച് സമയത്തിന് ശേഷം അവൻ വിജയശ്രീലാളിതൻ ആയി പുറത്തേക്ക് വന്നു, കയ്യിൽ തന്റെ ആയുധം മുറുക്കെ പിടിച്ചു കൊണ്ട്. എല്ലാം നിശ്ചയിച്ചുറപ്പിച്ച ഒരു മാന്ത്രികന്റെ കയ്യടക്കത്തോടെ സജി തന്റെ കയ്യിൽ ഇരുന്ന വസ്തു ആ ഫിറ്റ് ടീംസിന്റെ മുന്നിലേക്ക് നീട്ടി. ആന്റിക്യുറ്റി മദ്യകുപ്പി!!! ഇരുമ്പ് കമ്പിയിൽ കറന്റ് പിടിക്കുന്ന പോലെ മദ്യപന്മാരുടെ കണ്ണിൽ ഒരു കൊള്ളിയാൻ മിന്നി. ജയഭാരതിയെ കണ്ട ബാലൻ കെ നായരെ പോലെ അവർ ആന്റിക്യുറ്റി കുപ്പിയുടെ നേരെ നീങ്ങി.

ഏന്ത് വല്യ സീൻ കോൺഡ്ര ആണെങ്കിലും തന്റെ ചങ്ക് ബഡ്‌ഡീസ്നെ ഉപേക്ഷിച്ചു മടങ്ങാൻ സജിയ്ക്ക് ആവില്ലായിരുന്നു. ഈർക്കിലി പോലെ മേലിഞ്ഞിരുന്നെങ്കിലും സജിയുടെ മനസ്സ് സഹാറ മരുഭൂമി പോലെ വിശാലമായിരുന്നു. ഹോസ്റ്റലിൽ വെള്ളമടിച്ചു ചീഞ്ഞ ഈ കോലത്തിൽ കേറുന്നത് കടിക്കുന്ന പട്ടിയെ വില കൊടുത്തു മേടിക്കുന്ന പോലെ ഡേഞ്ചറസ് ആയതു കൊണ്ട് സജി ഒരു നൈസ് പ്ലേ അങ്ങ് കളിച്ചു. പാമ്പാട്ടി മകുടി ഊതി പാമ്പിനെ ആടിക്കുമ്പോലെ സജി ആ മദ്യപ സംഘത്തെ ബാറിൽ നിന്ന് ഒരു വിധത്തിൽ നടത്തിച്ചു 209ആം നമ്പർ മുറിയിൽ ആക്കി സീൻ ക്ലിയർ ആക്കി. ആ ഒറ്റ വീരപ്രവൃത്തിയിലൂടെ സജിയ്ക്ക് ബ്രൂട്ടന്റെ വീട്ടിലെ യേശുവിന്റെയും, ഗണപതിയുടെയും, അല്ലാഹുന്റെ ഫോട്ടോയിൽ നടുക്ക് ആയിട്ട് തന്നെ ഒരു സീറ്റ് കിട്ടി. തന്റെ നേർക്ക് ആരാധനയോടെ നോക്കി നിന്ന ബ്രൂട്ടന്റെയും കൂട്ടരുടെയും നേർക്ക് ഇതൊക്കെ എന്ത് എന്ന മട്ടിൽ സജി ഒരു ക്ലോസപ്പ് പുഞ്ചിരി അങ്ങ് പാസ്സാക്കി. ഹോട്ടൽ റൂമിന്റെ അരണ്ട വെളിച്ചത്തിലും ആ ചിരിക്ക് എല്ലീഡി ബള്ബിന്റെ തെളിച്ചം ഉണ്ടായിരുന്നു.

ഭാഗം – 3

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

Up ↑

Silma Reviews

your destination for that 90s movie reviews

WeirdmaskmanNG's Blog

Where all the good things around you is just a CLICK away.

Matters of the Belly

A hungry Egyptian in Oz

Bruised Passports

Wheres and Wears

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: