നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 1)

എന്താണ് പ്രണയം? A stupid, idiotic and ludicrous chemical action happening in the human brain resulting in long mobile phone conversations, with the development of hand muscles due to swift finger movements during message typing leading to a hole in wallet and increased revenue to mobile service providers എന്ന് പറയാമെങ്കിലും ക്രിസ്തുഗിരി മാനേജ്‌മന്റ് കോളേജിലെ രണ്ടാം വർഷ എംബിഎ വിദ്യാർത്ഥികളോട് ചോദിച്ച് നോക്കൂ, അവർക്ക് വേറെ ഒരു കഥ തന്നെ ആയിരിക്കും പറയാൻ ഉള്ളത്. മാനേജ്മെന്റ് കോളേജിൽ മാനേജ്മെന്റ് ഇല്ലാതെ ടൈംടേബിൾ ഷെഡ്യൂൾ ചെയ്ത് അതിന്റെ ഇടയ്ക്ക് ഇല്ലാത്ത സമയം ഉണ്ടാക്കി ക്ലാസ് ഫിക്സ് ചെയ്യുന്ന ക്രിസ്തുഗിരി കോളേജിലെ ഒരു സാധാരണ അധ്യയനദിനം ആയിരുന്നില്ല ആ വെള്ളിയാഴ്ച. യുദ്ധകാല അടിസ്ഥാനത്തിൽ രാത്രി പകൽ ആക്കി Holistic Approach to Strategic Marketing എന്ന elective paperനു ക്‌ളാസ് എടുക്കുയാണ് പ്രൊഫസർ ദൃഷ്ടദ്യുമ്നൻ കർത്താ ഫ്രം IIM-A. നീണ്ട പത്തു ദിനങ്ങൾ രാവിലെ 9 മുതൽ രാത്രി 9 വരെ ക്ലാസ്സിൽ ഇരുന്ന് പഠിച്ചും, അസ്സൈന്മെന്റ് എഴുതിയും, ഗെയിം കളിച്ചും, ടെസ്റ്റ്പേപ്പർ നടത്തിയും അതിൽ കൂടുതൽ ലെക്ചർ കേട്ട് ഉറക്കം തൂങ്ങി വീണും ആ രണ്ടാം വർഷ വിദ്യാർത്ഥികൾ കഷ്ടകാലത്തിന്റെ മറുകര കണ്ടു. പക്ഷെ ആ ദിവസം, പത്താം ദിനത്തിന്റെ അന്ത്യത്തിൽ, സൂര്യന്റെ എല്ലാ രശ്മികളും കടലിന്റെ മടിത്തട്ടിൽ അഭയം പ്രാപിച്ചപ്പോൾ, Holistic Approach to Strategic Marketingന്റെ അവസാന മൊഡ്യുളും തീർത്ത് surprise quizഉം കഴിച്ചു അവർ പ്രൊഫസർ ദൃഷ്ടദ്യുമ്നൻ കർത്തയെ പെട്ടിയും കിടക്കയും പായ്ക്ക് ചെയ്യിച്ചു കെട്ടു കെട്ടിച്ചു.

ക്ളാസ്സിലെ ഓരോ സ്ത്രീജനങ്ങളും ഓരോന്നായി ഹോസ്റ്റലിലേക്ക് പോകാൻ തിടുക്കം കൂട്ടി നടന്ന് തുടങ്ങിയപ്പോൾ, ഇനി എന്ത് എന്നാ മട്ടിൽ ക്ലാസ്സിന്റെ സ്വന്തം ‘സുന്ദരൻ’ സനന്ദ്, എബി മാത്യുനെ ഇടംക്കണ്ണിട്ട് നോക്കി. “ആകെ ടൈയേഡ് ആണ്, നമുക്ക് പതുക്കെ ഹോസ്റ്റലിലേക്ക് നീങ്ങിയാലോ” പോൾ.കെ.ടി പതുക്കെ ഡെസ്കിൽ താളമിട്ട് പറഞ്ഞു തുടങ്ങി. “അളിയാ വാ, നമുക്ക് പോയി സിഎസ് ഗെയിം കളിക്കാം” വീഡിയോ ഗെയിം അഡിക്റ്റ് ആയ വിഷ്ണു തിടുക്കം കൂട്ടി. ക്ളാസ്സിലെ പെൺകുട്ടികളെ മുഴുവൻ യാത്രയാക്കി കോഴികൾ ആയ ഷെപ്പേഡും, സ്വരൂപും ഗ്രിഗറിയും എന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ഈ സംഘത്തിൽ ചേർന്നു. “നമുക്ക് അളകാപുരിയിൽ പോകാം, എനിക്ക് വിശക്കുന്നു” ശരത് ‘ജംബോ’ കുമാർ ദയനീയ സ്വരത്തിൽ കരഞ്ഞു. “എടാ ജംബോ നീ കരയാതെ 1 പാക്കറ്റ് ബിസ്കറ്റ് അല്ലെ നീ അരമണിക്കൂർ മുന്നേ മിണുങ്ങിയേ. ഇത്ര വേഗം പിന്നേം വിശക്കുന്നോ?” മാത്യു കൈതക്കരി പുച്ഛ സ്വരത്തിൽ ചോദിച്ചു. “എനിക്ക് പണ്ടേ വിശപ്പിന്റെ അസ്കിതയാ” ജംബോ മൊഴിഞ്ഞു. “ഇവന് വിശപ്പ് കേറിയാൽ സീൻ കോൺട്രയാ, എന്തെങ്കിലും പെട്ടെന്ന് ചെയ്തേ പറ്റൂ” തോമസ് അപകടം മണത്തു. “എടാ നമ്മൾ പത്തു ദിവസം മൂക്ക് കൊണ്ട് ക്ഷ,ജ്ജ,ഞ്ഞ,ത്ത,മ്മ വരച്ചിട്ട് വെറുതേ ഹോസ്റ്റലിൽ പോകാനോ, നടക്കില്ല!!” ഷെപ്പേഡ് ചൂടായി. “അതേ അളിയാ, നമുക്ക് ഒന്ന് ചിൽ ചെയ്യണ്ടേ” സ്വരൂപ് ആരാഞ്ഞു. “എങ്കിൽ ബായോ” പോൾ ഒരു ആജ്ഞ പോലെ പറഞ്ഞു, “ചലോ ഹോട്ടൽ ഹിൽസൈഡ്”. അങ്ങനെ എബി, സനന്ദ്, തോമസ്, സ്വരൂപ്, ജംബോ ശരത്, വിഷ്ണു, ഗ്രിഗറി, മാത്യൂ, ഷെപ്പേഡ്, പോൾ എന്നിവർ എല്ലാം കൂടി പടക്കം അനീഷ് സുധീശന്റെ ഫെറാരി എന്ന് വിളിക്കുന്ന മാരുതി ആൾട്ടോയിൽ അടുക്കി വച്ച മത്തി കണക്കെ ഹോട്ടൽ ഹിൽസൈഡിലേക്ക് വച്ച് പിടിച്ചു.

ഭാഗം – 2

Advertisements

One thought on “നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 1)

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: